കേന്ദ്രത്തിനെതിരെ ബംഗാളിൽ പടുകൂറ്റൻ റാലി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമത
രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ വിവേചനം അനുവദിക്കില്ലെന്നും പൗരത്വ ബില്ലും പൗരത്വ പട്ടികയും പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്നും കൊല്‍ക്കൊത്തയില്‍ നടന്ന പടുകൂറ്റന്‍ റാലിക്കൊടുവില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി
കൊൽക്കൊത്ത :രാജ്യത്തെ ജനങ്ങളെ വെട്ടിമുറിക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലി. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നിന്നും ആരംഭിച്ച റാലി രവീന്ദ്രനാഥ ടാഗോറിന്റെ വസതിക്കു മുമ്പിലാണ് സമാപിച്ചത്.
പശ്ചിമബംഗാളിലുടനീളം വരും ദിവസങ്ങളില്‍ സമാനമായ റാലികള്‍ നടത്താന്‍ തയ്യാറെടുക്കുകയാണ് മമത
രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ വിവേചനം അനുവദിക്കില്ലെന്നും പൗരത്വ ബില്ലും പൗരത്വ പട്ടികയും പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്നും കൊല്‍ക്കൊത്തയില്‍ നടന്ന പടുകൂറ്റന്‍ റാലിക്കൊടുവില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. ജാതി, മത ഭേദമന്യെ എല്ലാവരും ഒരുമയോടെ കഴിയണമെന്നതായിരിക്കണം നമ്മുടെ വിശ്വാസമെന്ന് പിന്നീട് ജനങ്ങളെ കൊണ്ട് മമത പ്രതിജ്ഞ ഏറ്റു ചൊല്ലിച്ചു. നമ്മളെല്ലാം ഈ രാജ്യത്തെ പൗരന്‍മാരാണ്. ആര്‍ക്കും നമ്മളെ അങ്ങനെയല്ലാതാക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.