ദേശീയപാത 85ന്റെ നിർമ്മാണം തടസ്സപെടുത്തിയ സംസ്ഥാന സർക്കാർ നടപിക്കെതിരെ വീണ്ടും ബഹുജന പ്രക്ഷോപം
പൊതു താൽപര്യ ഹർജിൽ സർക്കാർ നൽകിയ തെറ്റായ സത്യവാങ്മൂലത്തിന്റെയും ഫലമായി2025 ജൂലൈ 11ന് ദേശീയപാത 85ന്റെ നിർമ്മാണം തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്
അടിമാലി |അന്താരാഷ്ട്ര കുത്തുകകളിൽനിന്നും കാർബൺ ക്രെഡിറ്റ് ഫണ്ട് ലഭിക്കുന്നതിനായി ഇടുക്കിജില്ലയെ പൂർണമായി വനവൽക്കരിക്കാനുള്ള സർക്കാറിന്റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമായി ഹൈക്കോടതിയിൽ സൃഷ്ടിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയെ തുടർന്ന് തടസ്സപ്പെട്ട ദേശീയപാത 85 ന്റെ നിർമ്മാണ പ്രവർത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ബഹുജനപ്രക്ഷോപം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ദേശീയപാത സംരക്ഷണ സമിതി . ദേശീപാത വികസനം തടയുന്നതിനായി വനംവകുപ്പിന് വേണ്ടി ബി ജെ പി സംസ്ഥാന പരിസ്ഥിതി സെൽ സെക്രട്ടറി എം എൻ ജയചന്ദ്രൻ നൽകിയ ഹർജിയിലാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 .5 കീലോമീറ്റർ റോഡ് നിർമ്മാണം കേരളാ ഹൈക്കോടതി തടഞ്ഞു ഉത്തരവ് ഇറക്കിയിട്ടുള്ളത് . സംസ്ഥാന സർക്കാരിന് വേണ്ടി അഡിഷണൽ ചീഫ് സെക്രട്ടറി ഈ പ്രദേശത്തെ റോഡ് വനമാണെന്ന് സത്യവാങ്മൂലം സമർപ്പിച്ചതിനെത്തുടർന്നാണ് നൂറ്റാണ്ട് പഴക്കമുള്ള റോഡ് വനമായി മാറിയത് .
പൊതു താൽപര്യ ഹർജിൽ സർക്കാർ നൽകിയ തെറ്റായ സത്യവാങ്മൂലത്തിന്റെ ഫലമായി2025 ജൂലൈ 11ന് ദേശീയപാത 85ന്റെ നിർമ്മാണം തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് ഉണ്ടായി . ദേശീയപാത 85 ന്റെ നേര്യമംഗലം മുതൽ വാളറ വരെ 100 അടി വീതിയിലുള്ള പ്രദേശം വനവിജ്ഞാപനത്തിൽ നിന്നും ഒഴുവാക്കി ദിവാൻ പുറപ്പെടുവിച്ച ഡീ നോട്ടിഫിക്കേഷനും .വിവിധ കാലങ്ങളിൽ ജനാതിപത്യ സർക്കാരുകൾ പ്രഖ്യപിച്ച ഉത്തരവുകളും മറിച്ച് വച്ചാണ് സംസ്ഥാന സർക്കാർ റോഡ് വനം എന്ന് സ്ഥാപിച്ചു ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത് .
ഹൈവേ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ബഹു ജനങ്ങൾ നടത്തിയ നിരവധി പ്രക്ഷോപങ്ങളുടെ ഫലമായി റോഡ് വനം ആണെന്ന സത്യവാങ്മൂലം തിരുത്തി നൽകാൻ സർക്കാർ തയ്യാറായതിനെ തുടർന്ന് റോഡിന്റെ നിർമ്മാണം തടസ്സമില്ലാതെ നടത്തുന്നതിന് ഉടൻ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി 2025 ഒക്ടോബർ 24ന് ഉത്തരവ് പുറപ്പെടുവിച്ചു വെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിനാൽ നിർമ്മാണം വീണ്ടും തടയപ്പെട്ടു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹൈവേ സംരകഷണ സമിതി തുടർ പ്രക്ഷോപത്തിനിറങ്ങുന്നത് . തടസപെട്ടുകിടക്കുന്ന നിർമ്മാണം തുടരാൻ റവന്യൂ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് ജോയിന്റ് വെരിഫിക്കേഷൻ നടത്തി പൊതുമരാമത്തിന്റെ കൈവശമുള്ള റോഡ്റവന്യൂ ഭൂമി ആണെന്നുള്ളതും റോഡ് നിർമ്മാണത്തിന് ആവശ്യമായ വീതി സംബന്ധിച്ചും വ്യക്തമായ റിപ്പോർട്ട് രേഖകളുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുള്ളതുമാണ്. എന്നാൽ കോടതി ഉത്തരവ് ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാതെ റോഡ് നിർമ്മാണം തടസപെട്ടുകിടക്കുകയാണ്. അറ്റകുറ്റപണിനടക്കാത്തതിനെത്തുടർന്ന് തകർന്ന നിലയിയിലാണ് വാളറ മുതൽ നേര്യമംഗലം വരെയുള്ള പ്രദേശം .തകർന്ന റോഡിൽ അറ്റകുറ്റപണിനടത്താൻ എത്തിയ കരാറുകാരനെ കേസ്സെടുക്കുമെന്നു ഭീക്ഷണി പെടുത്തി അറ്റകുറ്റപണിനടത്തുന്നതിൽ നിന്നും വനം വകുപ്പ് പിന്തിരിപ്പിക്കുകയുണ്ടായി .നേര്യമംഗലം മുതൽ വാളറ വരെ പ്രദേശത്തെ റോഡ് പൂർണ്ണമായി തകർന്നു ഇപ്പോൾ യാത്ര ദുരിതം നേരിടുകയാണ് .
ഇടുക്കിജില്ലയിലെ നിന്നുള്ള ആസൂത്രിത കുടിയിറക്കി ലക്ഷ്യമിട്ടു 30 ൽ അധികം നിരോധനങ്ങൾ കൊണ്ടുവന്ന സർക്കാർ അപകടകര രഹിതമായി യാത്ര ചെയ്യാനുള്ള ജനങ്ങളുടെ അവകാശം പോലും തടഞ്ഞുകൊണ്ട് റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയിട്ടുള്ളത്.
കേസ് പരിഹനിച്ച കോടതി റോഡ് നിർമ്മാണത്തിന്റെ ഉത്തരവാദിത്വം കേരള സർക്കാരിനെ ഏൽപ്പിച്ച സ്ഥിതിക്ക് നിർമ്മാണ നിരോധനം നീക്കാനും എത്രയും വേഗം നിർമ്മാണം ആരംഭിക്കാനും നടപടി ആവശ്യപ്പെട്ടും ,സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആസുത്രിത വനവൽക്കരണ പദ്ധതികൾ ഉപേക്ഷിക്കണമെന്നും ഇടുക്കിയിലെ ജനങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും തടയപ്പെട്ടിട്ടുള്ള പൗരാവകാശവും ഭരണഘനാ നൽകിയിട്ടുള്ള മൗലിക അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തുടർ പ്രക്ഷോപം .സമരങ്ങളുടെ ഭാഗമായി 2026 ജനുവരി 8 അടിമാലിയിൽ ജനകിയ കൺവൻഷൻ ചേരും .തുടർ പ്രക്ഷോപങ്ങളുടെ ഭാഗമായി ഇടുക്കിയിലേക്കുള്ള മുഴുവൻ ഗതാഗതവും തടഞ്ഞുകൊണ്ടുള്ള ഉപരോധം അടക്കമുള്ള തുടർ സമരങ്ങൾക്കാണ് സമരസമിതി രൂപം നൽകിയിട്ടുള്ളത് .
അതേസമയം ആദ്യം സമരത്തെ അനുകൂലിച്ചു ജനകിയ പ്രക്ഷോപത്തിന്റെ ഭാഗമായ ജില്ലയിലെ ഇടതു പാർട്ടികൾ പിന്നീട് ജനകിയ സമരത്തെ ഒറ്റുകൊടുക്കുകയും സമരത്തിൽ നിന്നും പിൻവാങ്ങുകയും ചെയ്യുകയുണ്ടായി . എന്നാൽ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിയിൽ വീണ്ടും ജനകിയ സമരത്തിൽ പങ്കാളികളാകാൻ ഈ പാർട്ടി നേതാക്കളെ പ്രേരിപ്പിച്ചതായാണ് വിവരം .നിലനിൽപ്പിനായുള്ള ബഹുജനപ്രക്ഷോപത്തിൽ എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് ഹൈവേ സംരക്ഷണ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു .