മസൂദ് അസര്‍, ഹാഫിസ് സയ്യിദ്, സാക്കിയുര്‍ റഹ്മാന്‍, ദാവൂദ് ഇബ്രാഹിം ഇവർ ഭീകരർ

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍, ലഷ്!കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സയ്യിദ്, സാക്കിയുര്‍ റഹ്മാന്‍, ദാവൂദ് ഇബ്രാഹിം എന്നിവരെയാണ് കേന്ദ്രസര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചത്.

0

ഡല്‍ഹി: പുതിയ യുഎപിഎ നിയമ ഭേദഗതി പ്രകാരം ഇന്ത്യ നാല് പേരെ ഭീകരരായി പ്രഖ്യാപിച്ചു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍, ലഷ്!കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സയ്യിദ്, സാക്കിയുര്‍ റഹ്മാന്‍, ദാവൂദ് ഇബ്രാഹിം എന്നിവരെയാണ് കേന്ദ്രസര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചത്.പാര്‍ലമെന്റ് കഴിഞ്ഞ ജൂലൈയില്‍ പാസാക്കിയ യുഎപിഎ നിയമഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന ചട്ടപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
ഭീകരസംഘടനകളുമായി ശക്തമായ ബന്ധമുള്ളതിന് തെളിവുകള്‍ ലഭിച്ചാല്‍ എന്‍ഐഎയ്ക്ക് വ്യക്തികളുടെ സ്വത്ത് പിടിച്ചെടുക്കാനും ഭീകരരായി പ്രഖ്യാപിക്കാനുമുള്ള അനുവാദം നല്‍കുന്ന നിയമഭേദഗതിയാണ് കഴിഞ്ഞ സമ്മേളനത്തില്‍ പാസായത്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് മസൂദ് അസര്‍. 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനാണ് ദാവൂദ്. അസറിന്റെ നേതൃത്വത്തിലാണ് 2001ല്‍ ഭീകരര്‍ ഇന്ത്യയില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ ആക്രമണം നടത്തിയത്.

You might also like

-