മറയൂരിൽ കമ്പിയില്ല കല്ലുമില്ല ,മണലുമില്ല പട്ടിശ്ശേരി അണകെട്ടുൾപ്പെടെ 2000 തിലധികം നിർമ്മാണം നിലച്ചു
മറയൂർ : തമിഴ്‌നാട്ടിലെ ഉടുമലൈപെട്ട മാർക്കറ്റിനെ ആശ്രയിച്ചു നിർമാണ പ്രവർത്തികൾ നടന്നിരുന്ന മറയൂരിൽ ലോക് ഡൗൺ ആരംഭിച്ചതുമുതൽ നിർമ്മാണ സാമഗ്രികൾ ലഭിക്കാത്തതിനാൽ അഞ്ചുനാട് മേഖലയിലെ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തികൾ സ്തംഭിച്ചിരിക്കുയാണ് അതിർത്തി വഴിയുള്ള ഗതാഗതം നിലച്ചതിനെത്തുടർന്നാണ് ചരക്കു നീക്കം പ്രസന്ധിയിൽ ആയിട്ടുള്ളത്
ലോക്ത ടൗണിനെത്തുടർന്ന് അന്തർസംസ്ഥാന ഗതാഗതം നിലച്ചതോടെയാണ് തമിഴ്‌നാട്ടില്‍ നിന്നും നിര്‍മ്മാണ സാമഗ്രികള്‍ എത്താതായത് ഇതോടെ ലൈഫ് മിഷന്‍ ഭാവന പദ്ധതിയുൾപ്പെടെയുള്ളവയുടെ നിർമാണം അവതാളത്തിലായി മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും നിർമ്മാണ സാമഗ്രികള്‍ക്ക് കേരളത്തിലെക്ക് എത്തിക്കുന്നതിന് റവന്യൂവകുപ്പ് തടസ്സം
തടസ്സം നിൽക്കുന്നതായും ആരോപണമുണ്ട് . അതിര്‍ത്തിഗ്രാമങ്ങള്‍ പൂർണമായും തമിഴ്‌നാട്ടില്‍നിന്ന് നിര്‍മ്മാണ സാമഗ്രികള്‍
എത്തിച്ചാണ് സർക്കാർ ഭാവന പദ്ധതിയായ ലൈഫ് മിഷന്‍ വീടുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്
നിർമ്മാണ സാമഗ്രികള്‍ ലഭ്യമല്ലാത്തതിനാല്‍ മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ മാത്രം ആയിരത്തിലധികം ലൈഫ് മിഷന്‍ പദ്ധതി വീടുകളുടെ നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ്. അത്യാവശ്യ സാധനങ്ങള്‍ അതിർത്തി ചെക് പോസ്റ്റുകളിൽ എത്തിച്ചു വാഹനങ്ങളില്‍ മാറ്റിക്കയറ്റി കേരളത്തിൽ എത്തിക്കാൻ നിലവില്‍ അനുമതിയുണ്ടെങ്കിലും ഏതു നടപ്പാകുന്നില്ലന്നും ആരോപണമുണ്ട് തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടക്ക് സമീപത്തു നിന്നുള്ള ക്വാറികളില്‍ നിന്ന് പാറപ്പൊടി, മെറ്റല്‍, ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കഴിഞ്ഞദിവസം ചിന്നാര്‍ വരെ എത്തിച്ചപ്പോള്‍ അത് മാറ്റി കയറ്റി കൊണ്ടുവരാന്‍ റവന്യുവകുപ്പ് അനുവദിച്ചില്ല എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തമിഴ്‌നാട്ടിലെ റവന്യു വകുപ്പ് നിര്‍മ്മാണ സാമഗ്രികള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ പാസ്സ് നല്‍കുമ്പോഴും കേരളത്തിലെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നത് പ്രദേശത്തെ നിര്‍മാണത്തെത്തിനു തടസ്സമായിരിക്കുകയാണ്
ലൈഫ് മിഷന്‍ പദ്ധതിയിലൂടെയുള്ള ആയിരത്തിലധികം വീടുകള്‍ക്ക് .പുറമെ,സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍,കാന്തല്ലൂരിലെ പട്ടിശ്ശേരി അണക്കെട്ട് നിര്‍മ്മാണപ്രവര്‍ത്തനം.പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികള്‍.മറയൂര്‍ കാന്തല്ലൂര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍.
അംഗനവാടി കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതിയിലൂടെയും നിര്‍മാണപ്രവര്‍ത്തനങ്ങളും സ്വകാര്യ വ്യക്തികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് മുടങ്ങിക്കിടക്കുന്ന.കാന്തല്ലൂർ മറയൂർ ഗ്രാമങ്ങലെ ആയിരക്കണക്കിന് ഏക്കർ കൃഷിദങ്ങൾക്ക് ജനസേചനവും നിരവതികുടുബംങ്ങൾക്ക് കുടിവെള്ളവും ലഭ്യമാക്കാനാണ് പട്ടിശ്ശേരി ഡാം നിർമ്മിക്കുന്നത് മാത്രമല്ല സംസ്ഥാനത്തുനിന്നും കിഴോട്ടേക്ക് ഒഴുകുന്ന അണക്കെട്ടിലെ കേരളത്തിന്റെ ഏക നിർമ്മിതിയുമാണന് നിർമ്മാണ സമഗ്രകളുടെ അഭാവത്തിൽ പാതിവഴിയിൽ മുടങ്ങിയിരിക്കുന്നതു