മാർ മാത്യു അനികുഴിക്കാട്ടിലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറവാണ് അതേസമയം ഇന്നലത്തേക്കാൾ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നു അദ്ദേഹത്ത ചികല്സിക്കുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിലെ നെഫ്രോളജിസ്റ് ഡോ; കിഷോർ അറിയിച്ചു
കോലഞ്ചേരി : ഇടുക്കി മുൻ രൂപത ബിഷപ്പ് മാർ മാത്യു അനിക്കുഴികാട്ടിലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി . കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഇന്ന് ഡയാലിസിസിന് വിധേയമാക്കി ,തീവ്വ്ര പരിചരണവിഭാഹത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് ടുബ് വഴിയാണ് ഭക്ഷണം നൽകുന്നത് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ക്രമാതീതമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനാൽ ഇൻസുലിൻ നൽകുന്നുണ്ടെന്നും അദ്ദേഹത്തിന്റെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറവാണ് അതേസമയം ഇന്നലത്തേക്കാൾ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നു അദ്ദേഹത്ത ചികല്സിക്കുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിലെ നെഫ്രോളജിസ്റ് ഡോ; കിഷോർ അറിയിച്ചു
രക്തത്തിലെ പഞ്ചസാരയുടെ അളവ് വൻതോതിൽ കൂടിയതിനാൽ ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനാൽ നാളുകളായി അദ്ദേഹം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാർച്ച് മൂന്നുവരാം മുതൽ അദ്ദേഹത്തിന് നേഴ്‌സിങ് കെയർ നിര്ദേശിക്കപ്പെട്ടതിനെത്തുടർന്നു അടിമാലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഏപ്രിൽ പതിനേഴിന് രാവിലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമായതിനെത്തുടർന്നു കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിക്കുന്നത് ആശുപത്രിയിൽ എത്തിയശേഷം അദ്ദേഹത്തെ രണ്ടുതവണ ഡയാലിസിസിന് വിധേയമാക്കി
ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിക്കപ്പെട്ട മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സഭയിലും സമൂഹത്തിലും കർമ്മ നിരതനായിരുന്നു സഭ വിഷയങ്ങൾക്കപ്പുറം സാമൂഹ്യവിഷയങ്ങളിൽ ശ്രദ്ധചെലുത്തിയിരുന്ന അദ്ദേഹം ഇടുക്കിയിലെ കർഷകരുടെ ഭൂപ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും ഇടുക്കിയിലെ കർഷകരുടെ എണ്ണമറ്റ സമര പോരാട്ടങ്ങളിൽ മുന്നണി പോരാളിയായി മാറി അദ്ദേഹം ഭരണകൂടങ്ങളെ നിശിതമായി വിമർശിക്കുകയും ഇടുക്കിയിലെ കർഷക പോരാട്ടങ്ങൾക്ക് മത സമൂഹങ്ങളെ ഒരുമിച്ചുകൂട്ടി കർഷക സമരങ്ങളുടെ ഐക്യ വേദി കെട്ടിപ്പെടുത്താൻ മാർ ആനിക്കുഴിക്കാട്ടിൽ നേതൃത്തപരമായ പങ്കുവഹിച്ചു. നിരന്തര സമരങ്ങളിലൂടെ മലയോരജനതയുടെ പട്ടയ സ്വപനങ്ങൾക്ക് സാഷാത്കാരം ഉണ്ടാക്കുവാൻ അക്ഷിണം പരിശ്രമിച്ച അദ്ദേഹം അനാരോഗ്യത്തെത്തുടർന്നാണ് ബിഷപ് സ്ഥാനത്തു നിന്നും മാറി വിശ്രമ ജീവിതം തെരെഞ്ഞെടുത്തത്