“മണ്ണാര്‍ക്കാട് ചിലര്‍ ഫോട്ടോ എടുത്തും മറ്റും പുലിയെ പ്രകോപിക്കാന്‍ ശ്രമിച്ചു “മന്ത്രി എ കെ ശശീന്ദ്രന്‍.

"ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനം പൂര്‍ണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. ഇത്തരം ഘട്ടങ്ങളില്‍ വനപാലകര്‍ നല്‍കുന്ന നിര്‍ദേശം നാട്ടുകാര്‍ പാലിക്കണം. ചത്ത പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ"

0

പാലക്കാട് | മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. മണ്ണാര്‍ക്കാട് ചിലര്‍ ഫോട്ടോ എടുത്തും മറ്റും പുലിയെ പ്രകോപിക്കാന്‍ ശ്രമിച്ചുവെന്ന് മന്ത്രി വിമര്‍ശിച്ചു. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് നടത്തിയിരുന്നുവെന്നും മന്ത്രി അറിയിച്ചു. “ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനം പൂര്‍ണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. ഇത്തരം ഘട്ടങ്ങളില്‍ വനപാലകര്‍ നല്‍കുന്ന നിര്‍ദേശം നാട്ടുകാര്‍ പാലിക്കണം. ചത്ത പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ”- മന്ത്രി പറഞ്ഞു

മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലായിരുന്നു പുലി കുടുങ്ങിയത്. കൂട്ടിലെ നെറ്റില്‍ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം കൂടുങ്ങിക്കിടക്കുകയായിരുന്നു. പുലിയുടെ ജഡം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി . ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.പുലിയെ മയക്കുവെടി വെച്ച് പിടികൂടാനായിരുന്നു പദ്ധതി.ഇന്ന് പുലര്‍ച്ചെ ഇതിനായി വയനാട്ടിൽ നിന്നും ഡോ. അരുൺ സക്കറിയ പാലക്കാട്ടേക്ക് പുറപ്പെട്ടിരുന്നു. ഇതിനിടയിലാണ് പുലി ചത്തത്. പുലർച്ചെ കോഴികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ പുലിയെ കണ്ടത്. നായ്ക്കളാകുമെന്ന് കരുതിയാണ് വീട്ടുകാർ നോക്കിയത്. പുലിയാണെന്ന് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെട്ടു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ ഇരുമ്പ് വലയിൽ പുലിയുടെ കൈ കുടുങ്ങുകയായിരുന്നു. കാലിൽ പരിക്കേറ്റിരുന്നു.പുലർച്ചെ ഒരു മണിയോടെയാണ് പുലി കൂട്ടിൽ കുടുങ്ങിയതെന്നാണ് കരുതുന്നത്. ആറ് മണിക്കൂറോളം പുലി കൂട്ടിൽ കിടന്നു. പുലിയുടെ ജഡം മണ്ണാർക്കാട് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

You might also like

-