മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ

നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.

0

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചത്.ഞായറാഴ്ച രാത്രി 8.40 ഓടെയാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. കാർഡിയോ തൊറാസിക് വാർഡിലാണ് അദ്ദേഹം. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.87 കാരനായ അദ്ദേഹം നിലവിൽ വാർഡിതന്നെയാണ് ചികിത്സയിലുള്ളതെന്നാണ് വിവരം. എയിംസിലെ കാർഡിയോളജി പ്രൊഫസറായ ഡോ. നിതീഷ് നായിക്കിന്റെ കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ മുതിർന്ന നേതാവാണ് സിംഗ്. ഇപ്പോൾ രാജ്യസഭയിൽ രാജസ്ഥാനെ പ്രതിനിധീകരിക്കുന്നു. 2004 നും 2014 നും ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്.

You might also like

-