വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവർക്ക് ആശ്രിതര്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം മാനന്തവാടി രൂപത

നഷ്ടപരിഹാരത്തിന് വേണ്ടി അധികാരികള്‍ക്ക് മുന്നില്‍ യാചിക്കേണ്ട അവസ്ഥയാണ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മാര്‍ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു

0

മാനന്തവാടി | വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.നഷ്ടപരിഹാരത്തിന് വേണ്ടി അധികാരികള്‍ക്ക് മുന്നില്‍ യാചിക്കേണ്ട അവസ്ഥയാണ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മാര്‍ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു .മനുഷ്യരേക്കാൾ കൂടുതൽ പ്രാധാന്യം സർക്കാർ മൃഗങ്ങൾക്ക് നൽകുന്നു .കേരളത്തിന്റെ മലയോരമേഖലകളിൽ മാത്രമല്ല പട്ടണങ്ങളിൽപോലും വന്യമൃഗശല്യമാണ് .

വന്യമൃഗ ആക്രമണങ്ങളില്‍ ജനങ്ങളുടെ ജീവൻ നഷ്ടമാകുകയാണെന്നും നഷ്ടപരിഹാരം കൃത്യമായി വേഗത്തില്‍ നല്‍കാനുള്ള നടപടിയുണ്ടാകണമെന്നും മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. നിലവില്‍ നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി ഭിക്ഷ യാചിക്കേണ്ട അവസ്ഥയാണുള്ളത്. ഇക്കാര്യത്തില്‍ ക്രിയാത്മകമായി സര്‍ക്കാര്‍ ഇടപെട്ട് കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണം. അങ്ങനെയാണെങ്കിലെ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് സ്നേഹം ഉണ്ടാകുകയുള്ളുവെന്നും പൊരുന്നേടം പറഞ്ഞു.

You might also like

-