ഭക്ഷണ കൊത്തിയെടുത്ത സീഗളിനെ മുറിവേല്‍പിച്ചതിന് 124 ഡോളര്‍ പിഴ
ഹാംപ്ടണ്‍ (ന്യൂ ഹാംപ്‌ഷൈര്‍): ബീച്ചില്‍ ചീസ് യുവാവ് ബര്‍ഗര്‍ കഴിക്കുമ്പോള്‍ പറന്ന് വന്ന് ബര്‍ഗര്‍ കൊത്തിയെടുക്കുവാന്‍ ശ്രമിച്ച സീഗളിനെ തട്ടിമാറ്റി കാലിന് പരിക്കേല്‍പിച്ച കേസ്സില്‍ നാറ്റ് റാന്‍ക്ലോസിന് 124 ഡോളര്‍ പിഴ വിധിച്ചു.റസ്റ്റോറന്റില്‍ നിന്നും ചീസ് ബര്‍ഗറും ഫ്രൈയ്‌സും വാങ്ങി ബീച്ചിലെ മണല്‍ പുറത്തിരുന്ന് ഭക്ഷിക്കുമ്പോഴാണ് സീഗള്‍ പറന്ന് വന്നതെന്നും, പെട്ടന്ന് പക്ഷിയെ തട്ടിമാറ്റുകയായിരുന്നുവെന്നും ഇയ്യാള്‍ വാദിച്ചു.
ഇതു കണ്ടുകൊണ്ടിരുന്ന മറ്റൊരാള്‍, നാറ്റ സീഗളിനെ അടിച്ചപ്പോള്‍ കാലിന് പരിക്കേറ്റതായും, പക്ഷി വേദനയോടെ പറന്നകന്നുവെന്നും പോലീസില്‍ മൊഴി നല്‍കിയിരുന്നു.സ്‌റ്റേറ്റ് ഫിഷ് ആന്റ് ഗെയിംസ് ഡിപ്പാര്‍ട്ട്‌മെന്റ് ലഫ്റ്റനന്റ് മൈക്ക് ഈസ്റ്റമാനാണ് ശിക്ഷ വിധിച്ചത്.
ഫെഡറല്‍ ലൊ സീഗള്‍ പക്ഷിയെ സംരക്ഷിത വകുപ്പില്‍ ഉള്‍പ്പെടുത്തിയതിനാലാണ് പിഴ വിധിക്കുന്നതെന്നും മൈക്ക് പറഞ്ഞു.മനഃപൂര്‍വ്വമല്ലെന്നും പിഴ ഒഴിവാക്കണമെന്നും നാറ്റ് അപേക്ഷിച്ചുവെങ്കിലും അംഗീകരിച്ചില്ല