സിംഗു കർഷക സമര വേദിക്കരികിൽ യുവാവിനെ ക്രൂരമായി കൊലചെയ്തു പോലീസ് ബാരികേടിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകൾ ഇന്നലെ പുറത്തുവന്നിരുന്നു.സരബ്ജീത് സിംഗ് കുറ്റം ഏറ്റെടുത്തു രംഗത്തു വന്നെങ്കിലും കൊലപാതകത്തിൽ മറ്റ് നിരവധി പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്

0

ഡൽഹി : സിംഗു കർഷക സമര വേദിക്കരികിൽ യുവാവിനെ ക്രൂരമായി കൊലചെയ്തു പോലീസ് ബാരികേടിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ നിഹാങ്ക് സരബ്ജീത് സിംഗിന്‍റെ അറസ്റ്റാണ് ഹരിയാന പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകം നടത്തിയത് താനാണെന്ന് അറിയിച്ച് സരബ്ജീത് സിംഗ് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു

ഇന്നലെ പുലര്‍ച്ചെയാണ് സിംഗുവിലെ കര്‍ഷക സമരവേദിക്ക് അരുകിൽ യുവാവിനെ ക്രൂരമായി കൊന്നു കൈ അറുത്ത് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകൾ ഇന്നലെ പുറത്തുവന്നിരുന്നു.സരബ്ജീത് സിംഗ് കുറ്റം ഏറ്റെടുത്തു രംഗത്തു വന്നെങ്കിലും കൊലപാതകത്തിൽ മറ്റ് നിരവധി പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മരിച്ച യുവാവിന്‍റെ ദേഹത്തിന് മര്‍ദ്ദനമേറ്റ നിരവധി മുറിവുകളുണ്ട്. ആൾകൂട്ട അക്രമമാണ് നടന്നിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടു

പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ കൈ പത്തി അറുത്തുമാറ്റി ബാരികേടിൽ കെട്ടിത്തൂക്കിയിരുന്നു . മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. നിഹാങ്കുകൾ ഈ യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ പാസ് ചോദിച്ചതിന് നിഹാങ്കുകൾ പഞ്ചാബ് പൊലീസിലെ നാല് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ഇതിലുണ്ടായിരുന്ന എഎസ്ഐ ഹർജീത് സിങിന്റെ കൈ വെട്ടിമാറ്റി. ഇദ്ദേഹത്തിന് പിന്നീട് ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേർക്കുകയും പഞ്ചാബ് പൊലീസ് പ്രമോഷൻ നൽകുകയും ചെയ്തിരുന്നു. ഒരു വർഷത്തിലേറെയായി സിംഗുവിൽ കർഷകർ സമരം ചെയ്യുകയാണ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെയാണ് സമരം.

ആദ്യകാല സിഖ് സൈനിക ചരിത്രത്തിൽ ആധിപത്യം പുലർത്തിയിരുന്നത് നിഹാങ് ആയിരുന്നു, അവിടെ അവരുടെ വിജയത്തിന് പേരുകേട്ടവരാണ്. പരമ്പരാഗതമായി യുദ്ധക്കളത്തിലെ ധീരതയ്ക്കും ക്രൂരതയ്ക്കും പേരുകേട്ട നിഹാങ് സിഖ് സാമ്രാജ്യത്തിന്റെ സായുധ സേനയായ സിഖ് ഖൽസ ആർമിയുടെ ക്രമരഹിതമായ ഗറില്ലാ സംഘങ്ങളെ ഇപ്പോഴുംപിന്തുടരുന്നവരാണ്

You might also like

-