നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തെ വിമര്‍ശിച്ച് മമത; മൈക്ക് ഓഫാക്കിയതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി

സംസാരിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പോവുകയായിരുന്നു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചത് എന്ന് മമത പറയുന്നു.

0

കൊല്‍ക്കത്ത: നിതീ ആയോഗ് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസാരിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പോവുകയായിരുന്നു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചത് എന്ന് മമത പറയുന്നു.

‘കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് കൂടുതല്‍ സംസാരിക്കാനുണ്ടായിരുന്നു. എന്നാല്‍ എന്റെ മൈക്ക് മ്യൂട്ട് ചെയ്തു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ സമയം അനുവദിച്ചത്. എനിക്ക് മുന്‍പ് സംസാരിച്ചവരെല്ലാം 10-20 മിനിറ്റ് വരെ സംസാരിച്ചിട്ടുണ്ട്,’ യോഗത്തില്‍ നിന്നും ഇറങ്ങിവന്ന ശേഷമായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം.

പ്രതിപക്ഷത്ത് നിന്നും താന്‍ മാത്രമാണ് യോഗത്തിനെത്തിയത്. എന്നിട്ട് പോലും സംസാരിക്കാന്‍ ആവശ്യമായ സമയം തനിക്ക് അനുവദിച്ചില്ല. ഇത് അപമാനിച്ചതിന് തുല്ല്യമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

You might also like

-