മലയാളി വിദ്യാർത്ഥി കാനഡയിൽ മുങ്ങി മരിച്ച നിലയിൽ

ലയാളി ബിടെക് വിദ്യാർത്ഥി നിതിൻ ഗോപിനാഥ് (25) റിച്ച്മണ്ട് ഹിൽ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളിൽ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തി.

0

ഓന്റോറിയോ : ഒന്റാറിയോ മേഖലയിൽ താമസിക്കുന്ന മലയാളി ബിടെക് വിദ്യാർത്ഥി നിതിൻ ഗോപിനാഥ് (25) റിച്ച്മണ്ട് ഹിൽ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളിൽ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തി.ബിടെക് പൂർത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വർഷം മുൻപാണ് നിതിൻ കാനഡയിലേക്കു പോയത്. പഠനത്തിനുശേഷം നിതിൻ ജോലിയിൽ പ്രവേശിച്ചിരുന്നു.

കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിനാഥന്റെ മകനാണു. . ബുധനാഴ്ച രാവിലെ നിതിൻ അച്ഛനെ ഫോണിൽ വിളിച്ചിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് വിവരം നാട്ടിൽ അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. 25-ാം ജന്മ ദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. മറ്റ് പ്രശ്‌നമൊന്നും നിതിനില്ല. അതുകൊണ്ട് ഇതു സ്വാഭാവിക മരണമാണോ എന്ന സംശയമാണ്.കാനഡയിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഏത് സാഹചര്യത്തിലാണ് മരണമെന്നതിൽ വ്യക്തമല്ല . ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും നിതിന് ഇല്ല. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനു ഓന്റോറിയോ മലയാളി സമാജം ഗോഫണ്ട മി അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്

You might also like

-