മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്ക് വീഴ്ച പറ്റിയിട്ടില്ലന്ന് റിപ്പോർട്ട് . കേസ്സ് പ്രത്യക സംഘം അന്വേഷിക്കും
കുട്ടിക്ക് ആവശ്യമായ എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയിരുന്നതായും ഡിഡിഇയുടെ റിപ്പോര്‍ട്ട് പറയുന്നു.അധ്യാപകര്‍ ദേവികയുമായി സംസാരിക്കുകയും സൗകര്യങ്ങള്‍ ഒരുക്കിനല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു
മലപ്പുറം :മലപ്പുറത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ട്.ഉദ്യോഗസ്ഥര്‍ ദേവികയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നെന്നും കുട്ടിക്ക് ആവശ്യമായ എല്ലാ പിന്‍തുണയും ഉറപ്പ് നല്‍കിയിരുന്നതായും ഡിഡിഇയുടെ റിപ്പോര്‍ട്ട് പറയുന്നു.അധ്യാപകര്‍ ദേവികയുമായി സംസാരിക്കുകയും സൗകര്യങ്ങള്‍ ഒരുക്കിനല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ദേവിക ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ ക്ലാസില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുട്ടിയുടെ ബന്ധുക്കല്‍ പ്രതികരിച്ചിരുന്നു.
അതേസമയം മലപ്പുറം വളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ഥിനി അത്മഹത്യ ചെയ്ത സംഭവത്തില്‍ തുടര്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെപിഎ മജീദ്പറഞ്ഞു . വിദ്യാര്‍ഥിനിയുടെ മരണത്തിന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും മാത്രമാണ് ഉത്തരവാദിത്വംഅദ്ദേഹം കുറ്റിച്ചെത്തു.ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. വിഷയത്തില്‍ പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസ വകുപ്പും പട്ടികജാതി കമ്മീഷനും വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്
പട്ടികജാതി വകുപ്പ് മലപ്പുറം ജില്ലാ ഡെവലപ്മെന്‍റ് ഓഫീസറോടാണ് മന്ത്രി എ കെ ബാലന്‍ റിപ്പോര്‍ട്ട് തേടിയത്. ഇന്ന് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പട്ടികജാതി കമ്മീഷനും വിദ്യാഭ്യാസ വകുപ്പും ജില്ല വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും ഇന്ന് തന്നെ ലഭ്യമാകുമെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും സര്‍ക്കാരിന്‍റെ ഔദ്യോഗിക നിലപാട്.അതേസമയം ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല.