ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാൻ ട്രെയിനുണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ.

വ്യാജ സന്ദേശം വിശ്വസിച്ച എടവണ്ണയിലുള്ള അതിഥി തൊഴിലാളികൾ യാത്ര സംബന്ധിച്ച് യോഗം ചേരുകയും ചെയ്തു.

0

മലപ്പുറം :ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാൻ ട്രെയിനുണ്ടെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് മലപ്പുറത്ത് അറസ്റ്റിൽ. എടവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സാക്കിർ തുവ്വക്കാട് ആണ് അറസ്റ്റിലായത്.
അതിഥി തൊഴിലാളികൾ‍ക്കായി നിലമ്പൂരില്‍ നിന്ന് അടുത്ത ദിവസം ട്രെയിന്‍ എര്‍പ്പെടുത്തിയന്ന വ്യാജ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വ്യാജ സന്ദേശം വിശ്വസിച്ച എടവണ്ണയിലുള്ള അതിഥി തൊഴിലാളികൾ യാത്ര സംബന്ധിച്ച് യോഗം ചേരുകയും ചെയ്തു. സന്ദേശത്തിന് പിന്നിൽ എടവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സാക്കിർ തുവാക്കാട് ആണെന്ന് തിരിച്ചറിഞ്ഞതോടെ എടവണ്ണ പൊലീസ്‌ ഇയാളെ പിടികൂടുകയായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി . ഇയാൾക്കെതിരെ ഐപിസി 153, കേരള പോലീസ് ആക്റ്റ് 118 എന്നിവ പ്രകാരമാണ് കേസ് എടുത്തത്.

നിലവില്‍ ഒരാളുടെ പേരില്‍ മാത്രമാണ് കേസുള്ളതെന്നും കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. അതേസമയം മറ്റൊരാള്‍ ഫോണില്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ സന്ദേശം പ്രചരിപ്പിച്ചതെന്നാണ് സാക്കിർ പോലീസിനോട് വ്യക്തമാക്കി.

കുടിയേറ്റ തൊഴിലാളികൾക്കായി നിലമ്പൂരിൽ നിന്ന് ട്രയിൻ എർപ്പെടുത്തിയതായി വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ കുറ്റവാളിയെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച ജില്ലാ പോലീസ് മേധാവി ശ്രീ.അബ്ദുൾ കരീം ഐ.പി.എസ് നും ടീമിനും അഭിനന്ദനങ്ങൾ. #WeAreAlert
#covid19

Malappuram police has arrested the culprit who was involved in spreading fake news of Train from Nilambur for Migrant Labours . Congratulations for such a quick action to Shri Abdul Karim IPS and Team Malappuram.
#wearealert
#covid19

 19ന്റെ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ സംസ്ഥാനമൊട്ടാകെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിൽ മാത്രം 257 കേസുകളാണ് വ്യാജ വർത്തകൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തത്.
You might also like

-