മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ഈ മാസം രണ്ടിന് നാട്ടില്‍ എത്തിയ ശേഷം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു
കണ്ണൂർ:മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നു വന്ന ഇടയില്‍പ്പീടിക സ്വദേശിയായ 59കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം രണ്ടിന് നാട്ടില്‍ എത്തിയ ശേഷം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. രണ്ടാം തിയതി രാത്രി കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ തിരിച്ചെത്തിയത്. കെഎസ്ആര്‍ടിസി ബസില്‍ മാഹിയിലെത്തി.പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ആരുമില്ലെന്ന് മാഹി ആരോഗ്യ വകുപ്പ് അറിയിച്ചു. മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ല. നിലവില്‍ ഇയാള്‍ മാത്രമാണ് മാഹിയില്‍ കൊവിഡ് ചികിത്സയിലുള്ളത്.