മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദം പൊലീസ് ഇന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും
മഹാരാജാസ് കോളജ് മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍ക്കിയോളജി വിഭാഗം മേധാവിയെന്ന് പി എം ആര്‍ഷോ പറഞ്ഞു ,മാര്‍ക്ക് ലിസ്റ്റ് വീഴ്ചയെങ്കില്‍ എന്തുകൊണ്ട് അപ്ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ല. ആര്‍ക്കിയോളജി വിഭാഗം മേധാവി വിനോദ് കുമാറിനെതിരെ സമാന വിഷയത്തില്‍ പരാതിയുണ്ട്. വിനോദ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പി എം ആര്‍ഷോ
കൊച്ചി | മഹാരാജാസ് കോളേജ് മാർക്ക് ലിസ്റ്റ് വിവാദം പൊലീസ് ഇന്ന് കൂടുതൽ മൊഴി രേഖപ്പെടുത്തും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പിക്കാണ് അന്വേഷണച്ചുമതല. ആദ്യ രണ്ടുപ്രതികളായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, ആർക്കിയോളജി വിഭാഗം അധ്യാപകൻ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെ എസ് യു മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്‍റ് ഫാസിൽ, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ തുടങ്ങിയവരുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താനുളളത്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ അടക്കമുളളവരുടെ മൊഴി വിശദമായി പരിശോധിക്കുന്ന നടപടിയും ഇന്ന് തുടങ്ങും
അതേസമയം മഹാരാജാസ് കോളജ് മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍ക്കിയോളജി വിഭാഗം മേധാവിയെന്ന് പി എം ആര്‍ഷോ പറഞ്ഞു ,മാര്‍ക്ക് ലിസ്റ്റ് വീഴ്ചയെങ്കില്‍ എന്തുകൊണ്ട് അപ്ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ല. ആര്‍ക്കിയോളജി വിഭാഗം മേധാവി വിനോദ് കുമാറിനെതിരെ സമാന വിഷയത്തില്‍ പരാതിയുണ്ട്. വിനോദ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പി എം ആര്‍ഷോ കൂട്ടിച്ചേർത്തു
മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നല്‍കിയത് വ്യക്തിപരമായ കേസല്ലെന്നും പി എം ആര്‍ഷോ വ്യക്തമാക്കി. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മഹാരാജാസ് കോളജ് അധ്യാപകന്‍ വിനോദ് കുമാറാണ് ഒന്നാം പ്രതി. തെറ്റായ റിസള്‍ട്ട് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകന്‍ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിന്‍സിപ്പല്‍ വി.എസ് ജോയിയുമെന്ന് എഫ് ഐ ആറില്‍ പറയുന്നു.
ആദ്യ രണ്ടുപ്രതികള്‍ ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറില്‍ കുറ്റം ചുമത്തിയിട്ടുണ്ട്. പരീക്ഷ ജയിച്ചെന്ന തെറ്റായ റിസല്‍റ്റ് തയാറാക്കിയെന്നും അധ്യാപകര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.