കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് മദ്രാസ് ഹൈക്കോടതി
കോവിഡിന്റെ രണ്ടാം തരംഗത്തിന് പ്രധാന കാരണമായ ആയിരങ്ങൾ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലികള്‍ നടന്നപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മിണ്ടാതിരുന്നെന്നും ഹൈക്കോടതി തുറന്നടിച്ചു.ഇനിയും നടപടിയെടുക്കാന്‍ മടിച്ചിരുന്നാല്‍ വോട്ടെണ്ണല്‍ തടയുമെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി
ചെന്നൈ :കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ താക്കീത്. കോവിഡിന്റെ രണ്ടാം തരംഗത്തിന് പ്രധാന കാരണമായ ആയിരങ്ങൾ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലികള്‍ നടന്നപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മിണ്ടാതിരുന്നെന്നും ഹൈക്കോടതി തുറന്നടിച്ചു.ഇനിയും നടപടിയെടുക്കാന്‍ മടിച്ചിരുന്നാല്‍ വോട്ടെണ്ണല്‍ തടയുമെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന് കാരണഎന്ന് ചുണ്ടികാട്ടിയുള്ള ഹർജി പരിഹനിക്കുന്നതിനിടയിലാണ് കോടതിയുടെ രൂക്ഷ വിമർശനം
ജനം ഉണ്ടായാലേ ജനാതിപത്യാവകാശങ്ങള്‍ ആഘോഷിക്കാന്‍ കഴിയൂവെന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ബാനര്‍ജി അധ്യക്ഷനായ ഡിവിഷന്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ വമ്പന്‍ റാലികളുമായി കളം നിറഞ്ഞപ്പോള്‍ കമ്മീഷന്‍ അന്യഗ്രഹത്തിലായിരുന്നുവോയെന്നും ബെഞ്ച് പരിഹസിച്ചു. കോവിഡ് കാലത്തു വേണ്ടത്ര മുന്‍കരുതലോടെ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ കമ്മീഷന്‍ അമ്പേ പരാജയപെട്ടു. ആളുകള്‍ മരിച്ചുവീഴുന്നതിന്റെ പേരില്‍ കമ്മീഷന്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
കോടി പടരുന്ന സാഹചര്യത്തിൽ ഇതേ രീതിയില്‍ വോട്ടെണ്ണല്‍ നടത്താനാകില്ലെന്നു വ്യക്തമാക്കിയ കോടതി മേയ് രണ്ടിന് ഏര്‍പെടുത്തുന്ന മുന്‍കരുതല്‍ നടപടികള്‍ വെള്ളിയാഴ്ചയ്ക്കകം അറിയിക്കാന്‍ തമിഴ്നാട് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു നിര്‍ദേശം നല്‍കി.ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചു സമഗ്ര രൂപരേഖ സമര്‍പ്പിക്കാനാണ് നിര്‍ദേശം.പരാജയപെട്ടാല്‍ വോട്ടണ്ണെല്‍ തടയാന്‍ മടിക്കില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി
കോടതിയുടെരൂക്ഷ വിമര്ശനവുംതാക്കിത് വന്നതോടെ പ്രതിരോധത്തിലായകമ്മീഷന്‍ . വോട്ടണ്ണെല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നവര്ക്കെല്ലാം കോവിഡ് നെഗറ്റീവ് റിസള്‍ട്ട് വേണമെന്നു തമിഴ്നാട് തിരഞ്ഞെടുപ്പ് ഉത്തരവിറക്കി.തമിഴ്നാട്ടിലെ കരൂര്‍ മണ്ഡലത്തില്‍ 77 സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്.ഇത്രയും സ്ഥാനാര്‍ഥികളുടെ കൗണ്ടിങ് ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന് കാണിച്ച് ഗതാഗത മന്ത്രിയായ എം. ആര്‍. വിജയഭാസ്കര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷ പരാമര്‍ശങ്ങള്‍. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.