മധ്യപ്രദേശില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നേരെ ജനക്കൂട്ടം ആക്രമണം

മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് ശുചീകരണതൊഴിലാളികള്‍ നാട്ടുകാരുടെ ആക്രമണത്തിനിരയായത്. വടികളും വാളുകളുമായി ആള്‍ക്കൂട്ടം തൊഴിലാളികള്‍ വളഞ്ഞ്

0

ഭോപ്പാൽ :മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ തെരുവുകള്‍ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികള്‍ക്ക് നേരെ ജനക്കൂട്ടം ആക്രമണംഅഴിച്ചുവിട്ടത്‌ . മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് ശുചീകരണതൊഴിലാളികള്‍ നാട്ടുകാരുടെ ആക്രമണത്തിനിരയായത്. വടികളും വാളുകളുമായി ആള്‍ക്കൂട്ടം തൊഴിലാളികള്‍ വളഞ്ഞ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മധ്യപ്രദേശില്‍ നിന്നും പുറത്തുവന്നിരുന്നു. കോവിഡ് പരിശോധനക്കായി എത്തിയ രണ്ട് വനിതാ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെയാണ് നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചത്. ഇതിന് പിന്നാലെയാണ് ശുചീകരണ തൊഴിലാളികളും ആക്രമണത്തിന് ഇരയായത്.
ശുചീകരണ തൊഴിലാളികളില്‍ ഒരാളെ വസ്ത്രങ്ങള്‍ കീറിയ നിലയില്‍ ആള്‍ക്കൂട്ടം വലിച്ചിഴച്ചുപോകുന്നതും വീഡിയോയിലുണ്ട്. മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ശുചീകരണ തൊഴിലാളികളെയാണ് നാട്ടുകാര്‍ ആക്രമിച്ചത്. അക്രമികളില്‍ പ്രധാനിയായ അദില്‍ എന്നയാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിനിടെ വാള്‍ കൊണ്ട് ഇയാളുടെ കൈ മുറിഞ്ഞിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് . എസ്.സി/എസ്.ടി പീഢന വിരുദ്ധനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ മാത്രമല്ല പൊലീസിനെതിരെയും മധ്യപ്രദേശില്‍ അടുത്തിടെ നാട്ടുകാരുടെ ആക്രമണമുണ്ടായിരുന്നു. ലോക്ഡൗണ്‍ ജോലിയിലായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിന് നേരെ ഭോപാലില്‍ ആള്‍ക്കൂട്ടം കല്ലെറിഞ്ഞിരുന്നു. ഈ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്കെതിരെ ആഭ്യന്തര സുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തത്.
മധ്യപ്രദേശിൽ . 1310 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 69 മരണങ്ങളും മധ്യപ്രദേശില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

You might also like

-