മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി16 മന്ത്രിമാർ രാജിവെച്ചു.
16 മന്ത്രിമാർ രാജിവെച്ച് പകരം പുതിയ ആളുകളെ നിയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ മാസം 25നാണ് രാജ്യസഭാ എം.പിമാരെ തെരഞ്ഞെടുക്കേണ്ടത്. ആ സമയത്ത് എം.എൽ.എമാർ സഭയിൽ ഇല്ലെങ്കിൽ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാകും
ഭോപ്പാൽ :മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് 16 മന്ത്രിമാർ രാജിവെച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുള്ള എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകി കൊണ്ട് പ്രശ്നം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് മുഖ്യമന്ത്രി കമല്‍നാഥ്. സിന്ധ്യയെ മധ്യപ്രദേശ് പി.സി.സി അധ്യക്ഷനാക്കി പ്രശ്നം പരിഹരിക്കുമെന്നും സൂചനയുണ്ട്.
ജ്യോതിരദിത്യ സിന്ധ്യ പക്ഷത്തുള്ള 6 മന്ത്രിമാർ ഉൾപ്പടെ 18 എം.എൽ.എമാർ കർണാടകയിലേക്ക് പോയതോടെയാണ് തിരക്കിട്ട നീക്കങ്ങൾ കമൽനാഥ് ക്യാമ്പിൽ നിന്നുണ്ടായത്. 16 മന്ത്രിമാർ രാജിവെച്ച് പകരം പുതിയ ആളുകളെ നിയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ മാസം 25നാണ് രാജ്യസഭാ എം.പിമാരെ തെരഞ്ഞെടുക്കേണ്ടത്. ആ സമയത്ത് എം.എൽ.എമാർ സഭയിൽ ഇല്ലെങ്കിൽ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാകും. ഇതോടെയാണ് പ്രശ്ന പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം കമൽനാഥും ദിഗ്‍വിജയ് സിങ്ങും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തുടങ്ങിയത്.
ഈ മാസം 16ന് നടക്കുന്ന നിയമസഭ സമ്മേളനത്തിൽ കമൽനാഥ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പിയുടെ നീക്കം. അതേസമയം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി