മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യ രാജി വെച്ചു

മധ്യപ്രദേശിലെ 14 വിമത എം.എല്‍.എമാരും സിന്ധ്യയ്ക്കൊപ്പം പാര്‍ട്ടി വിട്ടിട്ടുണ്ട്

0

ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യ രാജി വെച്ചു. സോണിയ ഗാന്ധിക്ക് രാജി കത്ത് അയച്ചു. ട്വിറ്ററിലൂടെ സിന്ധ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിന്ധ്യ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജിവെച്ച വിവരം പുറത്തുവിട്ടത്. സിന്ധ്യയ്ക്ക് ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന സൂചനയുണ്ട്. മധ്യപ്രദേശിലെ 14 വിമത എം.എല്‍.എമാരും സിന്ധ്യയ്ക്കൊപ്പം പാര്‍ട്ടി വിട്ടിട്ടുണ്ട്.

എന്നാൽ ജ്യോതിരാധിത്യ സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിന്ധ്യയെ പുറത്താക്കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു. തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായും വേണുഗോപാല്‍ പറഞ്ഞു.18 വര്‍ഷമായി കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്ന താന്‍ ​ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ്​ പദവികളില്‍ നിന്നും രാജിവെക്കുകയാണെന്ന്​ കത്തില്‍ പറയുന്നു. കോണ്‍ഗ്രസ്​ പാര്‍ട്ടിയില്‍ തനിക്ക്​ ഇനിയൊന്നും ചെയ്യാനില്ല. ത​​െന്‍റ അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും അഭിലാഷവും താല്‍പര്യവും തിരിച്ചറിഞ്ഞുകൊണ്ട്​ പുതിയ തുടക്കത്തിന്​ ശ്രമിക്കുകയാണെന്നും സിന്ധ്യ രാജിക്കത്തില്‍ വിശദീകരിക്കുന്നു.

You might also like

-