2016ൽ കെ കെ ശൈലജയും പുതുമുഖമായിരുന്നു എം വിജയരാജൻ
പരിചയം ഇല്ലാത്തതിനാൽ ആരോഗ്യവകുപ്പ് വേണ്ടെന്ന് ശൈലജ കോടിയേരിയോട് പറഞ്ഞു, അപ്രധാനമായ വകുപ്പ് മതിയെന്ന് പറഞ്ഞപ്പോൾ കോടിയേരിയാണ് ഊർജം പകർന്നത്. എം വി ജയരാജൻ കൂട്ടിച്ചേർത്തു
കണ്ണൂർ: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെ കെ ശൈലജയെ മാറ്റി നിർത്തിയതിനെ ന്യായീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. 2016ൽ കെ കെ ശൈലജയും പുതുമുഖമായിരുന്നുവെന്നാണ് എം വി ജയരാജന്‍റെപറഞ്ഞു .പരിചയം ഇല്ലാത്തതിനാൽ ആരോഗ്യവകുപ്പ് വേണ്ടെന്ന് ശൈലജ കോടിയേരിയോട് പറഞ്ഞു, അപ്രധാനമായ വകുപ്പ് മതിയെന്ന് പറഞ്ഞപ്പോൾ കോടിയേരിയാണ് ഊർജം പകർന്നത്. എം വി ജയരാജൻ കൂട്ടിച്ചേർത്തു .പാർട്ടി നൽകിയ കരുത്താണ് ശൈലജയെ മികച്ച മന്ത്രിയാക്കിയതെന്നും ശൈലജയുടെ വിജയം കൂട്ടായ്മയുടെ വിജയമാണെന്നും . ശൈലജയെ പൊലെ തന്നെ ഇ പി ജയരാജനും, തോമസ് ഐസക്കും, ടി പി രാമകൃഷ്ണനുമെല്ലാം മികച്ച മന്ത്രിമാരായിരുന്നുവെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു. വ്യക്തികൾ പ്രസ്ഥാനത്തിന്റെ പ്രതീകം മാത്രമാണെന്നാണ് മുതിർന്ന പാർട്ടി നേതാവിന്റെ ഓർമ്മപ്പെടുത്തൽ.