ലക്ഷ്യം മൂന്നാം ഭരണം ,എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദന്‍

"ലക്ഷ്യം മൂന്നാം സർക്കാനാണു ജനങ്ങളുടെ പിന്തുണയോടെ രണ്ടാം ടേം അധികാരത്തില്‍ വന്നതുപോലെ 2026ലെ തെരഞ്ഞെടുപ്പിലും അതിന് മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം സിപിഐഎമ്മിന് സൃഷ്ടിക്കാനാവണം. സംഘടനാപരമായ കരുത്ത് നേടിയെടുക്കണം'

കൊല്ലം|കേരളത്തിൽ മൂന്നാമതും അധികാരത്തിൽ എത്തുക എന്നതാണ് സി ഐ എം ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എം വി ഗോർഡൻ പറഞ്ഞു “ലക്ഷ്യം മൂന്നാം സർക്കാനാണു ജനങ്ങളുടെ പിന്തുണയോടെ രണ്ടാം ടേം അധികാരത്തില്‍ വന്നതുപോലെ 2026ലെ തെരഞ്ഞെടുപ്പിലും അതിന് മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം സിപിഐഎമ്മിന് സൃഷ്ടിക്കാനാവണം. സംഘടനാപരമായ കരുത്ത് നേടിയെടുക്കണം’ ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തിൽ ഉണ്ടാകാൻ പോകുന്നു. എല്ലാവരുമായി ചർച്ച ചെയ്ത് അഭിപ്രായങ്ങൾ സ്വീകരിച്ച് മുൻവിധി ഇല്ലാതെ പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിലെ നിർദേശങ്ങൾ നടപ്പാക്കും. ക്ഷേമ മേഖലയിൽ പ്രതിസന്ധിയുണ്ടെങ്കിലും പരമാവധി സഹായം നൽകും.സംസ്ഥാന സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നു. പാർട്ടിയെ കൂട്ടായി നയിക്കും. സമ്മേളന പ്രതിനിധികളായി വന്ന മുഴുവൻ ആളുകളെയും സെക്രട്ടറിയേറ്റ് ഉൾപെടുത്താൻ ആകില്ല. സൂസൻ കോടിയെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയത് കരുനാഗപ്പള്ളിയിലെ പ്രശ്നത്തിന്മേലെടുത്ത നടപടിയുടെ ഭാഗമായാണെന്നും എംവി ഗോവിന്ദൻ വാർത്താ സമ്മേളത്തിൽ പറഞ്ഞു

You might also like

-