എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. 15ല്‍ ഏറെപേര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകും.
കാസർകോട്, വയനാട് മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറിമാർ സംസ്ഥാന കമ്മിറ്റിയിലേക്കെത്തും.ഡിവൈഎഫ്ഐ നേതൃനിരയിൽ നിന്ന് വി.കെ.സനോജ്, വസീഫ് എന്നിവർ കമ്മിറ്റിയിലെത്താനാണ് സാധ്യത.കോടിയേരി ബാലകൃഷ്ണന്‍, എം സി ജോസഫൈന്‍, എ വി റസ്സല്‍ എന്നിവര്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്
കൊല്ലം |സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും. 15ല്‍ ഏറെപേര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാകും. നവകേരള രേഖയിന്മേല്‍ നടന്ന പൊതു ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി പറയും.കാസർകോട്, വയനാട് മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറിമാർ സംസ്ഥാന കമ്മിറ്റിയിലേക്കെത്തും.ഡിവൈഎഫ്ഐ നേതൃനിരയിൽ നിന്ന് വി.കെ.സനോജ്, വസീഫ് എന്നിവർ കമ്മിറ്റിയിലെത്താനാണ് സാധ്യത.കോടിയേരി ബാലകൃഷ്ണന്‍, എം സി ജോസഫൈന്‍, എ വി റസ്സല്‍ എന്നിവര്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്. സൂസന്‍ കോടിയേയും കെ രാജഗോപാലിനെയും കരുനാഗപ്പള്ളിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ ഭാഗമായി ഒഴിവാക്കിയേക്കും. ഇ എന്‍ മോഹന്‍ദാസ്, കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ്മ, സി എന്‍ ദിനേശ് മണി, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ഒഴിവായേക്കും.
പി കെ ശ്രീമതി (കണ്ണൂര്‍), എ കെ ബാലന്‍ (പാലക്കാട് ), ആനാവൂര്‍ നാഗപ്പന്‍ (തിരുവനന്തപുരം), പി നന്ദകുമാര്‍ (മലപ്പുറം), എന്‍ ആര്‍ ബാലന്‍ (തൃശൂര്‍), എം കെ കണ്ണന്‍ (തൃശൂര്‍), ഗോപി കോട്ടമുറിക്കല്‍ (എറണാകുളം), എന്‍ വി ബാലകൃഷ്ണന്‍ (കാസര്‍കോട്), പി രാജേന്ദ്രന്‍ (കൊല്ലം), കെ വരദരാജന്‍ (കൊല്ലം), എസ് രാജേന്ദ്രന്‍ (കൊല്ലം) എന്നിവരെയാണ് പ്രായപരിധി മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിപദം ഏറ്റെടുത്ത എം.വി.ഗോവിന്ദന്‍, സമ്മേളനം തിരഞ്ഞടുക്കുന്ന സെക്രട്ടറിയാകുന്നത് ഇതാദ്യമാണ്. പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനാല്‍ സംസ്ഥാന സമിതിയില്‍ ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. പ്രായം, ആരോഗ്യ പ്രശ്‌നങ്ങള്‍, പ്രവര്‍ത്തനം എന്നിവയുടെ അടിസ്ഥാനത്തില്‍ പുതിയതായി അധികാര സ്ഥാനത്തെത്തിയ 5 ജില്ലാ സെക്രട്ടറിമാരും വനിതാ,യുവജന നേതാക്കളും സംസ്ഥാന സമിതിയില്‍ എത്തിയേക്കും.എം രാജഗോപാല്‍ (കാസര്‍കോട്), കെ റഫീഖ് (വയനാട്), എം മെഹബൂബ് (കോഴിക്കോട്), വി പി അനില്‍ (മലപ്പുറം), കെ വി അബ്ദുള്‍ ഖാദര്‍ (തൃശ്ശൂര്‍) എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലെത്തും. നിലവില്‍ സംസ്ഥാന സമിതിയിലെ സ്ഥരം ക്ഷണിതാക്കളായ ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും സംസ്ഥാന സമിതിയിലെത്തും.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും പുതിയതായി കമ്മിറ്റിയില്‍ ഇടംപിടിക്കും. ഡിവൈഎഫ്‌ഐ ദേശീയ വൈസ് പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പി കെ ശ്രീമതിക്ക് പകരം വനിതയെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ കണ്ണൂരില്‍ നിന്നും എന്‍ സുകന്യക്കോ അനുശ്രീക്കോ ഇടം കിട്ടിയേക്കും. തൃശ്ശൂരില്‍ നിന്നും യു പി ജോസഫും മന്ത്രി ആര്‍ ബിന്ദുവും സംസ്ഥാന കമ്മിറ്റിയില്‍ എത്തും.കോട്ടയത്ത് നിന്ന് റെജി സക്കറിയ, എറണാകുളത്ത് നിന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന ട്രഷറര്‍ സി ബി ദേവദര്‍ശന്‍, സിഐടിയു ജില്ലാ സെക്രട്ടറി പി ആര്‍ മുരളീധരന്‍ എന്നിവരും സംസ്ഥാന സമിതിയില്‍ എത്തിയേക്കും.നിലവിലെ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം അഡ്വ. പുഷ്പദാസും പരിഗണനയിലുണ്ട്. കൊല്ലത്ത് നിന്നും എം നൗഷാദും എക്‌സ് ഏണസ്റ്റും എസ് ജയമോഹനും പരിഗണനയില്‍. തിരുവനന്തപുരത്ത് നിന്നും ഐ ബി സതീഷോ വി കെ പ്രശാന്തോ ആര്യാ രാജേന്ദ്രനോ സംസ്ഥാന കമ്മിറ്റിയില്‍ ഇടംനേടിയേക്കാം