ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീനെതിരെ

എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന

0

മഞ്ചേശ്വരം: കാസർകോട് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തു. മൂന്നുപേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന.
ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എം.എൽ.എയ്ക്കെതിരെ കേസെടുത്തത്.

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. പണം തിരിച്ചു കിട്ടാതായതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തു എത്തിയത്. എന്നാൽ തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് എം.എൽ.എയുടെ പ്രതികരണം. വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിൽ ആരോപിതനായ ട്രസ്റ്റ്‌ ചെയർമാൻ കൂടിയായ മഞ്ചേശ്വരം എം.എൽ.എ. ടി.കെ.പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് ചന്ദേര പൊലീസ് കേസെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യും എന്നാണ് സൂചന.

You might also like

-