ലൂസിഫര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം.
ചിത്രം അമ്പത് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ അതിഗംഭീര ഓണ്‍ലൈന്‍ റിലീസിന് ആമസോണ്‍ ഒരുങ്ങുന്നത്. ആമസോണ്‍ പ്രൈമില്‍ നാളെ മുതല്‍ മലയാളം, തെലുഗ്, തമിഴ് ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ലൂസിഫര്‍ 150 കോടിയും കടന്ന് വിജയ കുതിപ്പ് തുടരുമ്പോള്‍ ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങി ആമസോണ്‍ പ്രൈം. ചിത്രം അമ്പത് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ അതിഗംഭീര ഓണ്‍ലൈന്‍ റിലീസിന് ആമസോണ്‍ ഒരുങ്ങുന്നത്. ആമസോണ്‍ പ്രൈമില്‍ നാളെ മുതല്‍ മലയാളം, തെലുഗ്, തമിഴ് ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.
ആമസോണ്‍ പ്രൈം ട്വിറ്ററിലൂടെയാണ് ലൂസിഫറിന്റെ ഇന്റര്‍നെറ്റ് റിലീസ് പ്രഖ്യാപിച്ചത്. വന്‍ വിജയം നേടി മുന്നേറി കൊണ്ടിരിക്കുന്ന ഒരു മലയാളചിത്രം അമ്പതാം ദിനത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യപ്പെടുന്നത് ഇത് മലയാള സിനിമാചരിത്രത്തിലാദ്യമായിരിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന ചര്‍ച്ചകളും അതെ സമയം സജീവമാണ്. മുരളി ഗോപിയാണ് ഇത് സംബന്ധിച്ച സൂചനകള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്.