രാജ്യത്ത് പാചകവാതക വില വൻതോതിൽ വർദ്ധിപ്പിച്ചു ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപ വർധിപ്പിച്ചു.
ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 80 രൂപയാണ്.
ഡൽഹി :ദിനം പ്രതി പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കുന്നതിനിടെ രാജ്യത്ത് പാചകവാതക വിലയും കൂട്ടി. കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് പുതിയ വില 841.50 രൂപ. വാണിജ്യ സിലിണ്ടറിന് പുതുക്കിയ വില 1550 രൂപയാണ്. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും.
മാര്‍ച്ച് ഒന്നിനാണ് ഇതിന് മുന്‍പ് പാചകവാതക വില കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപക്ക് മുകളിലാണ് അന്നും കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില കോവിഡ് പ്രതിസന്ധി കാലത്ത് കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 80 രൂപ കൂട്ടിയിരിക്കുകയാണ്.പെട്രോള്‍, ഡീസല്‍ വില വര്‍ധന ജനങ്ങള്‍ക്ക് ഇരുട്ടടി ആവുന്നതിനിടെയാണ് പാചകവാതക വിലയും വര്‍ധിപ്പിച്ചത്. കോവിഡും ലോക്ക്ഡൌണും കാരണം ദുരിതത്തിലായ ജനങ്ങളുടെ നടുവൊടിക്കുകയാണ് ഇന്ധനവില വര്‍ധന.
കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് പാചക വാതകവിലയിലെ ഇരുട്ടടി. ജൂൺ മാസം 17 തവണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു.
അതേസമയം, ഇന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില സർവകാല റെക്കോർഡിൽ തുടരുകയാണ്. ബുധനാഴ്ചയും ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വർധിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയാണ് വില വർധിക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ്. ബെംഗളൂരു- 102.11 / 94.54, ചെന്നൈ- 99.80/ 94.54, കൊൽക്കത്ത- 98.64/ 92.03, ഡൽഹി – 98.81/ 89.18 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ നിരക്ക്.