ലോട്ടറി ടിക്കറ്റ് വില 30 രൂപയില്‍ നിന്ന് 40 രൂപയായി
ഇതോടെ ഏജന്റമാര്‍ക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷന്‍ വര്‍ദ്ധിക്കും
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി എല്ലാ ടിക്കറ്രിനും 40 രൂപയായിരിക്കും. ജി.എസ്. ടി പ്രാബല്യത്തില്‍ വരുന്ന മാര്‍ച്ച് ഒന്നിന് തന്നെ ഇതും നിലവില്‍ വരും. ലോട്ടറിയുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 28ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ടിക്കറ്റ് വില കൂട്ടുന്നത്.
ജി.എസ്. ടി വര്‍ദ്ധന വിജ്ഞാപനമായി വന്നാലെ ഇതിന്റെ ഉത്തരവും ഇറക്കുകയുള്ളൂ. ജി.എസ്. ടി കൂട്ടുമ്ബോള്‍ ഏജന്റ് കമ്മിഷന്‍ കുറയാതിരിക്കാനാണ് ടിക്കറ്റ് വില കൂട്ടുന്നത്. ഇതോടെ ഏജന്റമാര്‍ക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷന്‍ വര്‍ദ്ധിക്കും.