BREAKING NEWS ലോക് ഡൗണിൽ തൊഴിൽ നഷ്ടം തേയില വ്യവസായം വൻ സാമ്പത്തിക പ്രതിസന്ധിയിൽ തോട്ടങ്ങൾ അടച്ചുപൂട്ടൽ ഭീക്ഷണിയിൽ

തൊഴിൽ ദിനങ്ങൾ നഷ്ടമായതോടെ തേയില വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്

0

 

മൂന്നാർ : ലോക്ക് ഡൗൺ കാലയളവിൽ വൻ തോതിൽ തൊഴിൽ ദിനങ്ങൾ നഷ്ടമായതോടെ തേയില വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ലോക്ക് ഡൗൺ മൂലം രണ്ടാഴ്ചയിൽ അധികം തൊഴിൽ ദിനങ്ങളാണ് ഇതു വരെ തേയില വ്യവസായത്തിന് നഷ്ടമായത്. തേയില കൃഷിയിൽ ഏപ്രിൽ , മെയ് മാസങ്ങളിൽ പച്ച കൊളുന്തിന്റെ വളർച്ച ഉയർന്നു നിൽക്കുന്ന കാലമാണ്.

ഈ വർഷം ആവശ്യമായ വേനൽ മഴ ലഭിച്ചതോടെ കൊളുന്തിന്റെ വളർച്ച അധികരിച്ചു. എന്നാൽ ഉയർന്ന് നിൽക്കുന്ന പച്ച കൊളുന്ത് എടുക്കുവാൻ സാധിക്കാതെ വെട്ടി കളയേണ്ട അവസ്ഥയിലാണ് തോട്ടങ്ങൾ . ഇങ്ങനെ വെട്ടികളയുന്ന കൊളുന്ത് വീണ്ടും സാധാരണ നിലയിലേക്ക് വരുവാൻ ഒരു മാസം വേണ്ടി വരും. ഈ സമയത്ത് കേരളത്തിൽ കാലവർഷമായതിനാൽ പ്രതി സന്ധിയുടെ ആഴം കൂട്ടും. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ഈ സാമ്പത്തിക വർഷം നീങ്ങുന്നത്.

You might also like

-