ലോറി സമരം പിന്‍വലിച്ചു

പെട്രോള്‍ , ഡീസല്‍ വിലയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ട് വരിക എന്നതായിരുന്നു് പ്രധാന ആവശ്യം

0

കൊച്ചി രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം ലോറി ഉടമകള്‍ പിന്‍വലിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരാഴ്ച്ചയായി നടന്ന വന്ന സമരം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കേന്ദ്ര ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയായിരിക്കും രൂപീകരിക്കുക.

നാല് ആവശ്യങ്ങള്‍ ഉന്നിയിച്ചായിരുന്നു ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാസ്‌പോര്‍ട് കോണ്‍ഗ്രസ്സ് [എ ഐ എം ടി സി ] സമരം നടത്തിയത്. പെട്രോള്‍ , ഡീസല്‍ വിലയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ട് വരിക എന്നതായിരുന്നു് പ്രധാന ആവശ്യം. ഡീസല്‍ വില നിത്യേന ഉയരുന്നതും വിവിധ സംസ്ഥാനങ്ങള്‍ പല വില ഈടാക്കുന്നതും ട്രാന്‍സ്പോര്‍ട്ട് വ്യവസായത്തെ ഗുരുതരമായി ബാധിക്കുന്ന പശ്ചത്താലാണ് സമരക്കാര്‍ ഈ ആവശ്യമുന്നിയിച്ചത്. ടോള്‍ പ്ലാസകളിലെ കൊള്ള അവസാനിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം. രാജ്യത്തെമ്പാടുമായി 400 ലധികം ടോള്‍ പ്ലാസകളാണുള്ളത്. ഇതില്‍ 288 എണ്ണം നടത്തുന്നത് സ്വകാര്യ കമ്പനികളാണ്.ടോള്‍ പ്ലാസകള്‍ ലോറിക്കാരെ പിഴിയുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. പലയിടത്തും നിശ്ചിത നിരക്കുകളല്ല ഈടാക്കുന്നത്. ഇതില്‍ ഒരു ഏകീകരണം വേണമെന്ന് ട്രക്കുടമകള്‍ ആവശ്യപ്പെടുന്നത്.

ഇഷുറന്‍സ് പ്രീമിയത്തില്‍ ഉണ്ടായ വന്‍വര്‍ധന വ്യവസായത്തിന്റെ നിലനില്പിനെ തന്നെ ബാധിക്കുന്നുണ്ട്.തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തിന്റെ തുക കമ്പനികള്‍ അടിക്കടി ഉയര്‍ത്തുകയാണ്.ഇതിനു പുറമെ ഈ പ്രീമിയത്തിന്മേല്‍ ജിഎസ്ടി ഈടാക്കുകയും ചെയ്യുന്നു. ജിഎസ്ടി പിന്‍വലിക്കണമെന്ന് സംഘടനാ ആവശ്യപെട്ടിരുന്നു.ജിഎസ്ടി വന്നതോടെ നടപ്പില്‍ വരുത്തിയ ഇ – വേ ബില്ലിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ ട്രക്കുടമകളെ പീഡിപ്പിക്കുകയാണ്.നിസാരമായ തെറ്റിന്റെ പേരില്‍ പോലും വന്‍ തുക പിഴയായി ഈടാക്കുകയാണ്. ഇതും പരിഹരിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു

You might also like

-