ലോക്പാൽ അംഗം ജസ്റ്റിസ് എ. കെ തൃപാഠി കോവിഡ് ബാധിച്ച് മരിച്ചു.
ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
ലോക്പാൽ അംഗം ജസ്റ്റിസ് എ. കെ തൃപാഠി കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 62 വയസായിരുന്നു. ഇദ്ദേഹത്തിന്‍റെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഛത്തീസ്ഗണ്ഡ് ഹൈക്കോടതി മുൻചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അജയ കുമാർ ത്രിപാഠിയെ ഏപ്രിൽ രണ്ടിനാണ് കോവിഡ് ബാധതയെ തുടർന്ന് ഡൽഹി എയിംസിലെ ട്രോമ കെയർ സെന്‍ററിൽ പ്രവേശിപ്പിച്ചത്.
62 കാരനായ ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായതിനെതുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇന്നലെ രാത്രി 8.45ന് മരണം സ്ഥിരീകരിച്ചു. തൃപാഠിയുടെ മകൾക്കും വീട്ടുജോലിക്കാരിക്കും നേരെത്ത കോവിഡ് കണ്ടെത്തിയിരുന്നു. ലോക്പാൽ സമിതി അംഗമായ ജസ്റ്റിസ് എ.കെ തൃപാഠി ബീഹാർ അഡീഷണൽ അഡ്വക്കേറ്റ് ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.