ലോക്ക് ടൗണിൽ അടച്ചിട്ട സ്വർണക്കടയ്ക്കുള്ളിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു

പയ്യന്നൂരിൽ ദിവസങ്ങളോളം പൂട്ടിയിട്ട കട തുറന്ന് നോക്കിയ ഉടമ ശരിക്കും ഞെട്ടിയത് ജ്വല്ലറിക്കുള്ളിൽ ഒരു പെരുമ്പാമ്പ് 20 മുട്ടകളിട്ട് അടയിരിക്കുന്നത് കണ്ടപ്പോഴാണ്. കടയുടെ പിറകിലെ മുറിയിൽ പഴയ സാധനങ്ങൾക്കിടയിലാണ് പെരുമ്പാമ്പ് താവളമാക്കിയത്

0

കണ്ണൂർ :ലോക്ക് ഡൗൺ കാരണം അടച്ചിട്ട സ്വർണക്കടയ്ക്കുള്ളിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു. കണ്ണൂർ പയ്യന്നൂരിലെ ജനത ജ്വല്ലറിയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെയും മുട്ടകളെയും ഉൾപ്പെടെ പരിചരണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

പയ്യന്നൂരിൽ ദിവസങ്ങളോളം പൂട്ടിയിട്ട കട തുറന്ന് നോക്കിയ ഉടമ ശരിക്കും ഞെട്ടിയത് ജ്വല്ലറിക്കുള്ളിൽ ഒരു പെരുമ്പാമ്പ് 20 മുട്ടകളിട്ട് അടയിരിക്കുന്നത് കണ്ടപ്പോഴാണ്. കടയുടെ പിറകിലെ മുറിയിൽ പഴയ സാധനങ്ങൾക്കിടയിലാണ് പെരുമ്പാമ്പ് താവളമാക്കിയത്. പെരുമ്പാമ്പിന് 3 മീറ്റർ നീളവും 24 കിലോ തൂക്കവുമുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പ് വൈൽഡ് ലൈഫ് റെസ്‌ക്യൂവർ പവിത്രനെത്തി പാമ്പിനെ സാഹസികമായി പിടികൂടി.ലോക്ക് ഡൗൺ തുടങ്ങിയ അന്ന് പൂട്ടിയതാണ് സ്വർണക്കട. വൃത്തിയാക്കാൻ വേണ്ടിയാണ് ഉടമ സജിത്ത് ഇന്നലെ തുറന്ന് നോക്കിയത്. പാമ്പ് മുട്ടയിട്ട് അടയിരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായി എന്നാണ് നിഗമനം. മാസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. മലയോര മേഖലയിൽ നിന്ന് കെട്ടിട നിർമാണത്തിനായി കൊണ്ടുവന്ന മണലിനൊപ്പം പെരുമ്പാമ്പ് നഗരത്തിലെത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. മുട്ട വിരിയാൻ രണ്ടു മാസം സമയമെടുക്കും അതുവരെ പെരുമ്പാമ്പ് ഇനി വനം വകുപ്പിന്റെ സുരക്ഷിത കേന്ദ്രത്തിലുണ്ടാകും.

You might also like

-