സംസ്ഥാനത്ത് ലോക് ഡൌൺ പ്രാബല്യത്തിൽ നിയന്ത്രണം ശക്തമാക്കി പോലീസ്
പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല.ആളുകൾ കുറ്റം കൂടുന്നത് സമ്പർക്കം പുലർത്തുന്നത് തടയാൻ പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പ്രധാനന സ്ഥലങ്ങളിലും നിരത്തുകളിലും നിലയുറപ്പിച്ചിട്ടുണ്ട്
തിരുവനന്തപുരം :കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽവന്നു അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകും. പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല.ആളുകൾ കുറ്റം കൂടുന്നത് സമ്പർക്കം പുലർത്തുന്നത് തടയാൻ പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പ്രധാനന സ്ഥലങ്ങളിലും നിരത്തുകളിലും നിലയുറപ്പിച്ചിട്ടുണ്ട് കോഴിക്കോട് രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 93 ആയി.
30 പുതിയ വൈറസ് ബാധിതരിൽ 19 പേരും കാസര്‍കോട് ജില്ലയിൽ നിന്ന് ഉള്ളവരാണ്. ഇതില്‍ 25 പേരും ദുബൈയിൽ നിന്ന് വന്നവരാണ്. ഏറ്റവുമൊടുവില്‍ കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് ദുബൈയിൽ നിന്ന് നാട്ടിലെത്തിയ പൂനൂർ സ്വദേശിക്കും കുറ്റ്യാടി കുനിങ്ങാട് സ്വദേശിക്കുമാണ്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി
ലോക്ക്ഡൌണിന്റെ ഭാഗമായി പൊതുഗതാഗതം നിര്‍ത്തിവെച്ചെങ്കിലും സ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. ആശുപത്രികൾ പ്രവർത്തിക്കും. ഇന്ധന പാചക വിതരണം ഉണ്ടാകും. ആരാധനാലയങ്ങളിൽ ആളെക്കൂട്ടിയുള്ള എല്ലാ പരിപാടികളും റദ്ദാക്കും. മെഡിക്കല്‍ സ്റ്റോര്‍ ഒഴികെയുള്ള കടകള്‍ രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. മറ്റെല്ലാ കടകളും അടച്ചിടും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ
വിദേശത്ത് നിന്നും വരുന്നവരെ ഇനി പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിൽ പാർപ്പിക്കും. നിരീക്ഷത്തിലുള്ളവർക്ക് വേണ്ട ഭക്ഷണം ഇനി നേരിട്ട് വീടുകളിൽ എത്തിക്കും. നിരീക്ഷണത്തിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയാല്‍ അയൽവാസികൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.