ലോക്ക് ഡൗണ്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരുടെ സമിതി ഇന്ന്

ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ നാവികസേന തയ്യാറാണെന്ന് അഡ്മിറല്‍ കരണ്‍ബീര്‍ സിംഗ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും

0

ഡല്‍ഹി: ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടാന്‍ തീരുമാനിച്ച ശേഷമുള്ള സാഹചര്യം കേന്ദ്രം ഇന്ന് വിലയിരുത്തും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരുടെ സമിതി ഇന്ന് യോഗം ചേരും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന എപ്പോഴെന്ന് ഇന്ന് വ്യക്തമാകും. വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച ശേഷമുള്ള സ്ഥിതിയും യോഗം വിലയിരുത്തും. ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ നാവികസേന തയ്യാറാണെന്ന് അഡ്മിറല്‍ കരണ്‍ബീര്‍ സിംഗ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും. സാമ്പത്തിക പാക്കേജിനെ കുറിച്ചുള്ള കൂടിയാലോചനയും ഇന്ന് തുടരും.

അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 35,365 ആയി ഉയര്‍ന്നു. 1152 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 9065 പേര്‍ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. 10,498 പേര്‍ക്കാണ് ഇവിടെ മാത്രം വൈറസ് ബാധിച്ചത്.

You might also like

-