ലോക് ഡൌൺ സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കും
ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കള്ള് ഷാപ്പുകളും തുറക്കില്ല.
തിരുവനന്തപുരം∙ സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കും. ഇന്നു മുതൽ തുറക്കേണ്ടതില്ലെന്ന് മാനേജർമാർക്ക് എം ഡി യുടെ സർക്കുലർ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബിവറേജ് ഔട്ട്ലറ്റുകളും ഇന്ന് അടച്ചിടും. എന്നുവരെ അടച്ചിടണമെന്ന് ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. ഇന്ന് രാവിലെയാണ് ബിവറേജ് കോര്‍പ്പറേഷന്‍ എം.ഡി മദ്യശാലകള്‍ അടച്ചിടാന്‍ ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കള്ള് ഷാപ്പുകളും തുറക്കില്ല.
ഇതിന് മുമ്പ് നടന്ന മന്ത്രിസഭാ യോഗത്തില്‍ മദ്യശാലകള്‍ അടച്ചിട്ടാല്‍ വ്യാജ മദ്യ ദുരന്തത്തിന് വഴിവെക്കുമെന്ന് നിരീക്ഷിച്ചിരുന്നു. 598 ബാറുകള്‍, 265 ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകള്‍, കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ 39 ഔട്ട്ലെറ്റുകള്‍, 358 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, 42 ക്ലബുകള്‍ എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ അടച്ചിടുന്നത്. നേരത്തെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കോവിഡ് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നായിരുന്നും പ്രധാന കാരണം.