സംസ്ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ഇളവുകൾ
ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
സംസ്ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ. വ്യാവസായിക, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ തദ്ദേശ സ്വയംഭരം പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അക്ഷ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം.
ജൂൺ 17 മുതൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ എന്നിവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 % ജീവനക്കാരെ അനുവദിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം. സെക്രട്ടേറിയേറ്റിൽ നിലവിലേത് പോലെ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർക്ക് പ്രവർത്തിക്കാം.
ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങളോട് കൂടിയാകും ഇത്. രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വരെയാകും പ്രവർത്തനസമയമെന്ന് .ബാറുകളിൽ പാഴ്സൽ മാത്രമാകും ലഭ്യമാകുക. അപ്പ് വഴി ബുക്ക് ചെയ്താകും മദ്യ വിൽപ്പനയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബെവ്കോ ആപ്പ് തന്നെയാണോ എന്നകാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത നൽകിയില്ല. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് പരിശോധിക്കുമെന്ന് പിണറായി പറഞ്ഞു.