ലോക് ഡൗൺ ലംഘനം കണ്ടെത്താൻ സബ് കളക്‌ടർ പറപ്പിച്ച ഡ്രോണിൽകുടുങ്ങിയത് മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട ചൂതാട്ടസംഘം
ഇവരിൽനിന്നും 1870 രൂപയും നിരവധി മൊബൈൽ ഫോണുകളും ഒരു ജീപ്പും ഒരു ബൈക്കും പോലീസ് പിടിച്ചെടുത്തട്ടുണ്ട് ,
മൂന്നാർ : മുന്നാറിൽ ലോക്ദയൻ ലംഘനം കണ്ടെത്താൻ പറപ്പിച്ച ഡ്രോണിലിൽ കുടുങ്ങിയത് ആന്ധ്രാ സ്വദേശിനി അടക്കം എട്ട് അംഗം മൂന്ന് സ്ത്രീകൾ ഉൾപ്പെട്ട ചൂതാട്ടസംഘം മുന്നാറിൽ അമ്പഴച്ചാലിൽ ലോക് ഡൗൺ ലംഘനം നടക്കുന്നതായി പ്രദേശവാസികളുടെ പരാതിയിൽ സബ്‌കളക്ട്ടർ പറത്തിയ ഡ്രോൺ ആണ് ചൂതാട്ടസംഘത്തെ കുരുക്കിയത് .നാട്ടുകാരുടെ പരാതിയിൽ പറത്തിയ ഡ്രോണിൽ അമ്പഴച്ചാലിലെ ഹോംസ്റ്റേയുടെ വരാന്തയിൽ ചിലർ കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു തുടർന്ന് സബ്‌കളക്ട്ടരും സംഘവും ആലുവ സ്വദേശി കുരുത്തികുളം വീട്ടിൽ ജോമിയുടെ ഉടമസ്ഥയിലുള്ള ഹോം സ്റ്റെയിൽ എത്തി പരിശോധിച്ചപ്പോഴാണ് . ഹോം സ്റ്റേയുടെ വരന്തയിൽ പണംവച്ചു ചൂതാട്ടം നടത്തികൊണ്ടിരുന്ന മൂന്ന് സ്ത്രീകൾ അടക്കം എട്ട് അംഗ സംഘത്തെ പിടികൂടുന്നത് .
ഇവരിൽനിന്നും 1870 രൂപയും നിരവധി മൊബൈൽ ഫോണുകളും ഒരു ജീപ്പും ഒരു ബൈക്കും പോലീസ് പിടിച്ചെടുത്തട്ടുണ്ട് ,
സംഭവുമായി ബന്ധപ്പെട്ട് ആന്ധ്രാ സംസ്ഥാനം 1 – 105 പാലമോളും ചിറ്റൂർ സ്വദേശി പ്രഭാവതി( 28 )പാലാ,കുളത്തൂർ തങ്കച്ചന്റെ മകൾ അച്ചു (24 )c /o റിയാസ് മേളയിൽ ചെങ്കുളം, പത്തനംതിട്ട റാന്നി ചെന്തോങ്കര പട്ടയിൽ അനിലിന്റെ ഭാര്യാ അജിത( 34 ) ശല്യാംപാറ സ്വദേശി കണ്ടൊതറയിൽ ,ഫിലിപ്പോസ് മകൻ ശോഭ ലാൽ പ്രഭു (27 ) ആനവിരട്ടി പുത്തൻപുരക്കൽ ,ബാബുവിന്റെ മകൻ ഷംസുദീൻ,( 40 )കുമ്പൻപാറ പുത്തൻവീട്ടിൽ മൈതീന്റെ മകൻ സിദ്ധിക്ക് (34 ) ചെങ്കുളം മേളയിൽ മുഹമ്മദിന്റെ മകൻ റിയാസ് (26 ) എന്നിവരെയാണ് മൂന്നാർ സി ഐ കുമാർ ആർ എസ് നേതൃത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു വെള്ളത്തൂവൽ പോലിസിസിന് കൈമാറിയത്. ഇവക്കെതിരെ പണംവച്ചുള്ള ചൂതാട്ടത്തിനും ,പാർച്ചവ്യാധി നിയന്ത്രണ നിരോധന നിയമം അനുസരിച്ചു കേസെടുത്തതായി വെള്ളത്തൂവൽ പോലീസ് അറിയിച്ചു .
അമ്പഴച്ചാലിലെ ഹോം സ്റ്റേ കേന്ദ്രികരിച്ചു അനാശാസ്യപ്രവർത്തങ്ങളും മയക്കുമരുന്ന് വിപണനവും നടക്കുന്നതായി പ്രദേശവാസികൾ നിരവധി തവണ പരാതി വെള്ളത്തൂവൽ പോലീസിൽ അറിയിച്ചിട്ടും നടപടി എടുത്തിരുന്നില്ല ലോക് ഡൗൺ നെത്തുടർന്ന് സമീപത്തെ മറ്റു ഹോം സ്റ്റേകളും മറ്റു സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെട്ടപ്പോൾ ഇവിടെ നിരന്തരം ആളുകൾ വന്നു പോകുന്നതായും നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതും ശ്രദ്ധയിൽ പെട്ട പ്രദേശവാസികൾ ഈ വിവരം ദേവികുളം സബ്കളക്ടറേ അറിയിക്കുകയായിരുന്നു സബ്‌കളക്ട്ടർ ആദ്യം ഡ്രോൺ ഉപയോഗിച്ച് പ്രദേശത്ത് നടത്തിയ പരിശോധനയിൽ നാട്ടുകാരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കുകയും മൂന്നാർ സി എഐയുടെ നേതൃത്തത്തിലുള്ള സംഘവുമായി നേരിട്ടെത്തി കെട്ടിടത്തിൽ പരിശോധനനടത്തുകയുമായിരുന്നു .
പ്രതികളിൽ നിന്നുംപിടിച്ചെടുത്ത “മൊബൈൽ ഫോണിൽ സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും പെൺവാണിഭവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ലഭിച്ചതായും സബ്കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു . “മൊബൈൽ കൂടുതൽ പരിശോധനക്ക് വിധേയമാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . പിടികൂടിയ സ്ത്രീകളിൽ ഒരാൾ ഇതര സംസ്ഥാനക്കാരിയെന്നത് ഗൗരവമായി കാണുന്നതായി പ്രേം കൃഷ്ണൻ പറഞ്ഞു പലദേശത്തുള്ള സ്ത്രീകൾ ഇവിടെ എങ്ങനെ വന്നു തമ്പടിച്ചു എത്രദിവസമായി ഇവർ ഇവിടെ താങ്ങുന്നു എന്നതുസംബന്ധിച്ചു വിശദമായി അന്വേഷണം നടത്താൻ പോലീസിനോട് ആവാശ്യപ്പെട്ടിട്ടുണ്ടെന്നു പ്രേം കൃഷ്ണൻ കൂട്ടിച്ചേർത്തു
അതെ സമയം വെള്ളത്തൂവൽ പോലീസിനെതിരെ വ്യാപകമായ ആരോപണവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട് ലോക് ഡൗൺ ആരംഭിച്ചു ഒരുമാസകലമായി ഇവിടെ നിരന്തരം ആളുകൾ വന്നുപോകുകയും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിയവിരുദ്ധമായി ചൂതാട്ടവും മറ്റു അനാശാസ്യ പ്രവർത്തങ്ങളും നടന്നിട്ടും നടപടിയെടുത്തില്ലന്നു പോലീസ് പ്രതികൾക്കുമേൽ നിസാരവകുപ്പുകൾ മാത്രം ചുമത്തി കേസ്സെടുത്തു പറഞ്ഞയച്ചതായും നാട്ടുകാർ ആരോപിക്കുന്നു