ലോക് ഡൗണിൽ ദേശീയപാത അറ്റകുറ്റപണിക്കും തോട്ടം മേഖലക്കും ഇളവ്

തോട്ടം മേഖലയിലും ലോക്ക്ഡൌണിന് ഇളവ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. തേയില ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാനും തോട്ടങ്ങളില്‍ കൊളുന്ത് നുള്ളാനും അനുമതി നല്‍കി.

0

തിരുവനന്തപുരം : ലോക് ഡൗണിൽ ചില മേഖലകൾക്ക് സക്കർ ഇളവുകൾ പ്രഖ്യപിച്ചു ദേശീയപാത അറ്റകുറ്റപണി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കേന്ദ്രം അംഗീകരിച്ചു. അറ്റകുറ്റ പണികളുടെ കാലാവധി അവസാനിച്ച റോഡുകളിലാണ് പണി നടക്കുക. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് അറ്റകുറ്റ പണി നടത്തുക. സംസ്ഥാനത്തെ മറ്റ് പ്രധാന റോഡുകളിലും അറ്റകുറ്റ പണി നടത്താന്‍ ആലോചനയുണ്ട്.

തോട്ടം മേഖലയിലും ലോക്ക്ഡൌണിന് ഇളവ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. തേയില ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാനും തോട്ടങ്ങളില്‍ കൊളുന്ത് നുള്ളാനും അനുമതി നല്‍കി. ഏലം, കാപ്പി, ഗ്രാമ്പൂ തോട്ടങ്ങളില്‍ ജലസേചനത്തിന് ആവശ്യമായ തൊഴിലാളികളെ ഉപയോഗിക്കാം. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് അനുമതി

You might also like

-