പി കെ കുഞ്ഞാലിക്കുട്ടിയോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ പേരില്‍ കത്ത്
പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് കത്തിലെ ഭീഷണി. പരാതിയെ തുടര്‍ന്ന് നഗരത്തിലും മലാപറമ്പിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി
കോഴിക്കോട് :മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എക്കും കോഴിക്കോട് നഗരത്തിലെ മൂന്ന് വ്യാപാരികൾക്കും മാവോയിസ്റ്റുകളുടെ പേരില്‍ കത്ത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് കത്തിലെ ഭീഷണി. പരാതിയെ തുടര്‍ന്ന് നഗരത്തിലും മലാപറമ്പിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി.
പി.കെ കുഞ്ഞാലിക്കുട്ടിക്കും മലബാര്‍ ഗോള്‍ഡ്, പാരിസണ്‍സ്, നാഥ് കണ്‍സ്ട്രക്ഷന്‍ എന്നിവയുടെ ഉടമകള്‍ക്കുമാണ് മാവോയിസ്റ്റുകളുടെ കത്ത് വന്നത്. ഭീഷണിയുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പൊലീസിൽ രണ്ട് പരാതികളും ടൗൺ പൊലീസിൽ ഒരു പരാതിയും ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. കത്തയച്ചയാള്‍ വയനാട്ടുകാരനാണെന്ന് അറിഞ്ഞതോടെ അന്വേഷണം വയനാട്ടിലേക്ക് നീണ്ടു. വ്യാപാരികൾക്കുള്ള കത്ത് പോസ്റ്റ് ചെയ്ത ആളെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കത്തയച്ചവരുമായി കോഴിക്കോട് നഗരത്തിലുള്ളവര്‍ക്കും ബന്ധമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നഗരത്തിലും മലാപറമ്പിലും പരിശോധന നടത്തിയത്. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ മലാപറമ്പിലെ ഓഫീസിൽ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.