ലാവ്‌ലിൻ കേസ് ഇന്ന് പരിഗണിച്ചില്ല കേസ് വീണ്ടും പരിഗണിക്കും

ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്ക് എതിരെ സിബിഐ നൽകിയ അപ്പീലാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്.

0

ഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ കുടുക്കാൻ ലക്ഷ്യമിട്ടുള്ള ലാവ്‌ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല. അവസാന കേസായി ഉൾപ്പെടുത്തിയിരുന്ന ലാവ്‌ലിൻ കേസ് കോടതി സമയം അവസാനിച്ച സാഹചര്യത്തിൽ ഇന്ന് പരിഗണിച്ചില്ല .വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനെ തുടർന്ന് കോടതി തള്ളിക്കേസ്സിൽ പുതുതായി പിണറായി വിജയനെ പ്രതി ചേർക്കാൻ തെളിവുകൾ ഉണ്ടങ്കിൽ മാത്രമേ കേസ്സ് പരിഗണിക്കാനാവുവെന്ന് കോടതി വ്യകതമാക്കിയിരുന്നു കേസിൽ കോടതി ആവശ്യപ്പെട്ട രേഖകളും സമർപ്പിക്കാൻ ഇന്നും സാധിക്കാതിരുന്ന സിബിഐയ്ക്ക് ഫലത്തിൽ കേസ് ചൊവ്വാഴ്ചത്തെയ്ക്ക് മാറിയത് അനുഗ്രഹമായി.

ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിക്ക് എതിരെ സിബിഐ നൽകിയ അപ്പീലാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. ജസ്റ്റിസ് യുയു.ലളിത് അധ്യക്ഷനായ ബഞ്ചിന്റെ കോടതി സമയം ഈ കേസിലെയ്ക്ക് എത്തും മുൻപേ അവസാനിച്ചു. 2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ട് സിബിഐ സുപ്രിംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

രണ്ട് കോടതികൾ തള്ളിയ കേസായതിനാൽ ശക്തമായ വാദങ്ങൾ ഉണ്ടെങ്കിലെ അപ്പീൽ നിലനിൽക്കു എന്ന് സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബറിൽ സിബിഐ വദങ്ങൾ എഴുതി നൽകുകയും ചെയ്തു. എന്നാൽ വദങ്ങളിലെ രേഖകൾ ഹാജരാക്കിയിരുന്നില്ല. ഇന്നും രേഖകൾ ഹാജരാക്കാതിരുന്ന സിബിഐയ്ക്ക് കേസ് സമയ ദൈർഘ്യം കൊണ്ട് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റപ്പെട്ടത് സൗകര്യമായി. സമയം അവസാനിച്ച പശ്ചാത്തലത്തിൽ കേസ് ചൊവ്വാഴ്ച കേൾക്കണമെന്ന സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥന സുപ്രിംകോടതി അംഗികരിച്ചു. ചെവ്വാഴ്ച കേസിൽ കോടതി വിശദമായ വാദം കേൾക്കും.

You might also like

-