ലതാ മങ്കേഷ്കരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞദിവസം ലതാ മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അവരെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. നില കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. എന്നാൽ അവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്
മുംബൈ :തിങ്കളാഴ്ച പുലർച്ചെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രശസ്ത ഗായിക ലതാ മങ്കേഷ്കർ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. 90 കാരിയായ ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞദിവസം ലതാ മങ്കേഷ്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അവരെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. നില കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. എന്നാൽ അവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്
“അവർ ഗുരുതരാവസ്ഥയിലാണെങ്കിലും അവരുടെ അവസ്ഥ സാവധാനത്തിൽ മെച്ചപ്പെട്ടു. അവൾ ഇപ്പോഴും ആശുപത്രിയിലാണ്,” ആശുപത്രിയിഅധികൃതർ പിടിഐ യോട് പറഞ്ഞു
“അവളുടെ നാഡി ഹൃദയമിടിപ്പുകൾ നല്ലതാണ്. ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ട് . ഒരു ഗായികയെന്ന നിലയിൽ അവളുടെ ശ്വാസകോശ ശേഷി കുറവ് സംഭവിച്ചിട്ടുണ്ട് . അടുത്തദിവസങ്ങൾ വീട്ടിലേക്ക് മടങ്ങാനാവും “