ഇടുക്കിയിൽ കനത്ത മഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ ,ഒരാൾ മരിച്ചു

ഇയാളുടെ വീട് പൂർണ്ണമായി തകർന്നു . പുലർച്ചയെ സമീപവാസികൾ എത്തി തെരെച്ചിൽ നടത്തിയപ്പോഴാണ് റോയിയുടെ മൃതദേഹം കണ്ടെത്തിയത് ശാന്തൻപാറയ്ക്ക് സമിപം പെതോട്ടിയിലും കള്ളിപാറയിലും ദളം മേഖലകളിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്.

0

Landslides at two places in Idukki due to heavy rain, one deadശാന്തൻപാറ | ഇടുക്കിയിൽ കനത്ത മഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി.ഒരാൾ മരിച്ചു ശാന്തൻപാറ സ്വദേശി റോയിയാണ് മരിച്ചത് രാത്രിയിൽ ഉറക്കത്തിലായിരുന്ന റോയിയുടെ ദേഹത്തേക്ക് വീടിന്റെ ഭീത്തി ഇടിഞ്ഞു വീഴുകയായിരുന്നു .ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മണ്ണും കല്ലുകളും റോയിയുടെ വീടിന് മേൽ പതിക്കുകയായിരുന്നു .ഇയാളുടെ വീട് പൂർണ്ണമായി തകർന്നു . പുലർച്ചയെ സമീപവാസികൾ എത്തി തെരെച്ചിൽ നടത്തിയപ്പോഴാണ് റോയിയുടെ മൃതദേഹം കണ്ടെത്തിയത് ശാന്തൻപാറയ്ക്ക് സമിപം പെതോട്ടിയിലും കള്ളിപാറയിലും ദളം മേഖലകളിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിൽ രണ്ട് വീടുകൾക്ക്‌ കേടുപാടുകൾ പറ്റി.ഉരുൾപൊട്ടലിൽ എക്കർ കണക്കിന് കൃഷി ഭൂമി ഒലിച്ചു പോയി. ശാന്തൻപാറ മേഖലയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലാണ് ഗതാഗതം തടസപ്പെട്ടത്. ബോഡിമെട്ട് ചുരത്തിലാണ് ഗതാഗതം തടസപ്പെട്ടത്.ചതുരംഗപാറയിൽ ഓടിയ്കൊണ്ടിരുന്ന കാറിന് മുകളിലേയ്ക് മണ്ണും മരവും വീണു. യാത്രക്കാരെ പോലിസ് രക്ഷപ്പെടുത്തി. മരം വീണ് ബോഡിമെട്ട് പാതയിൽ ഗതാഗതം തടസപ്പെട്ടു.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.മധ്യ- വടക്കൻ ജില്ലകളിൽ മഴ കനക്കും. ഇടിമിന്നലിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്. കടലിലെ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പരിഗണിച്ചാണ് നിയന്ത്രണം. കേരളത്തിലേക്കുള്ള പടിഞ്ഞാറൻ കാറ്റുകളുടെ സ്വാധീനഫലമായാണ് മഴ.

ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു

ഉടുമ്പന്‍ചോല താലൂക്കിലെ ശാന്തന്‍പാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപകനാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര (വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെ) ഇന്ന് (06) മുതല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പുറത്തിറക്കി. നിരോധനകാലയളവില്‍ യാത്രക്കാര്‍ക്ക് ഇതിന് സമാന്തരമായ മറ്റ് പാതകള്‍ ഉപയോഗിക്കാം. ഈ ഭാഗത്ത് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

You might also like

-