പാട്ട കൃഷിയുടെ മറവിൽ ചിന്നക്കനാലിൽ ഭൂമി കയ്യേറ്റംവ്യാപകം , ആദിവാസികൾക്ക് വിതരണം ചെയ്ത ഭൂമി കയ്യേറ്റക്കാരുടെ പിടിയിൽ
ഉടുമ്പൻചോല താലൂക്ക് ഓഫീസിലെ ഒരു സംഘം ജീവനക്കാരുടെ ഒത്താശയോടെയാണ് പാട്ടഭൂമി കച്ചവടം , പാട്ടത്തുകയുടെ നല്ലെരുഭാഗം കവരുന്നത് ഉദ്യോഗസ്ഥ സംഘങ്ങളാണ്
മൂന്നാർ | ചിന്നക്കനാലിൽ ആദിവാസികൾക്ക് വിതരണം ചെയ്ത ഭൂമി തട്ടിയെടുത്ത വില്പന നടത്തുന്ന സംഘത്തിന്റെ പ്രവർത്തനം വ്യാപകമാകുന്നു .ഭൂ വിതരണത്തിന് ശേഷം ആദിവാസികൾ താമസമാക്കാത്ത ഭൂമി കണ്ടെത്തിയാണ് 10 വർഷം മുതൽ 20 വർഷം വരെ കാലയളവിൽ ഏലക്കൃഷിക്കായി പാട്ടത്തിന് നൽകി ഭൂമാഫിയ പണം സമ്പാദിക്കുന്നത് . ഒരേക്കർ സ്ഥലത്തിന് ഒരു വർഷത്തേക്ക് 80000 രൂപമുതൽ 2 ലക്ഷം രൂപ വരെ പാട്ട തുക കൈപറ്റിയാണ് ഇവർ ഭൂമി കൈമാറുന്നത് . 2002 ൽ ഭൂമി ലഭിച്ചവരുടെ പേരുവിവരങ്ങൾ ശേഖരിച്ചും പലരുടെ ഒപ്പുകൾ വ്യാജമായി സൃഷ്ടിച്ചും വ്യാജ രേഖകൾ ഉണ്ടാക്കിയുമാണ് ദൂരെ ദേശത്തുള്ള ആളുകൾക്ക് ഈ സംഘം ഭൂമി പാട്ടത്തിന് നൽകി വരുന്നത് . ഒരിക്കൽ ആദിവാസികൾ പാട്ടത്തിന് നൽകുന്ന ഭൂമി പിന്നീട് ഇവർക്ക് തിരികെ ലഭിക്കുന്നില്ല എന്നതാണ് പാട്ടക്കൃഷിയുടെ പ്രത്യേകത ചിന്നക്കനാൽ, 301 കോളനി ,വിലക്ക് സൂര്യനെല്ലി ,80 ഏക്കർ പന്തടിക്കളം തുടങ്ങിയ സ്ഥലങ്ങളിൽ ആദിവാസികൾക്കായി വിതരണം ചെയ്ത ഭൂമിയാണ് ഇപ്പോൾ ഭൂമി മാഫിയ സംഘങ്ങളുടെ പിടിയിലായിട്ടുള്ളത് .
ഉടുമ്പൻചോല താലൂക്ക് ഓഫീസിലെ ഒരു സംഘം ജീവനക്കാരുടെ ഒത്താശയോടെയാണ് പാട്ടഭൂമി കച്ചവടം , പാട്ടത്തുകയുടെ നല്ലെരുഭാഗം കവരുന്നത് ഉദ്യോഗസ്ഥ സംഘങ്ങളാണ് ,2002 ൽ 1490 ഏക്കർ ഭൂമിയാണ് ആദിവാസികൾക്ക് വിതരണത്തിനായി കണ്ടെത്തിയത് . ഇതിൽ 668 ഏക്കർ ഭൂമിയാണ് അന്ന് വിതരണം ചെയ്തത് , 668 പേർക്ക് ഭൂമിയും പട്ടയവും നൽകുകയും 158 പേർക്ക് പട്ടയ രേഖകളും നൽകിയെങ്കിലും ഭൂമി നൽകിയിരുന്നില്ല . ഈ ഭൂമി ഉൾപ്പെടെ 850 ഏക്കർ ഭൂമിയിപ്പോൾ കൈയേറ്റക്കാരുടെ പിയിലാണ്.
ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്ത ഭൂമി വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവരും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള മാഫിയ സംഘങ്ങൾ കൈയേറിയതിനെതിരെ ആദിവാസി സംഘടനകൾ ജില്ലാകളക്ടർക്കും റവന്യൂ വകുപ്പിനും നിരവധി തവണ പരാതി പെട്ടെങ്കിലും അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നുമാത്രമല്ല .ഭൂമികൈയേറ്റത്തിനെതിരെയും ആദിവാസി ഫണ്ട് തിരിമറിസംബന്ധിച്ചു അന്വേഷണം വേണമെന്ന് ജില്ലാകളക്റ്റർക്ക് പരാതി നൽകിയ ആദിവാസി വനിതാ നേതാവിനെതിരെ പോലീസ് അന്വേഷണം നടത്താൻ ജില്ലാകളക്ടർ ഉത്തരവിട്ടതായും ആരോപണം ഉണ്ട് .
ചിന്നക്കനാൽ പ്രദേശത്ത് ഭൂമി കയ്യേറി താമസിക്കുന്ന ചിലരുടെ നേതൃത്തത്തിലാണ് ഭൂമി കച്ചവടം തകൃതിയായി നടക്കുന്നത് ഏലത്തിന് വില വർദ്ധിച്ചതോടെ ചിന്നക്കനാലിൽ പാട്ടക്കൃഷിക്കായി ഭൂമിതേടിയെത്തുന്നത് .ഇത്തരത്തിൽ വിദൂരദേശത്തുനിന്നും എത്തുന്നവരിൽനിന്നും വൻതുക ഈടാക്കി ആദിവാസികളുടെ ഭൂമിയുടെ രേഖകൾ വ്യാജമായി നിർമ്മിച്ചു വ്യാജരേഖകൾ ചമച്ചുമാണ് പാട്ടക്കൃഷി തടിച്ചുകൊഴുക്കുന്നതു . പല ആദിവാസികളും തങ്ങളുടെ ഭൂമി പാട്ടത്തിന് നൽകിയതും കയ്യേറ്റക്കാർ ഭൂമി കയ്യടക്കിയതും അറിഞ്ഞിട്ടുപോലുമില്ല , കഴിഞ്ഞദിവസം ഇത്തരത്തിൽ പാട്ടകൃഷിക്കെതിരെ ശബ്ദിച്ച ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ ജേഷ്ഠനേ ഒരുസംഘം ക്രൂരമായി മർദ്ധിച്ചതായും കള്ളക്കേസ് കെട്ടി ചമച്ചതായും ആരോപണം ഉയർന്നിട്ടുണ്ട് .
ചിന്നക്കലിലെ ആദിവാസി ഭൂമി കൈയേറ്റവും അഴിമതിയും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ജില്ലാ ഭരണകൂടവും ഉടുമ്പൻചോല തഹസിൽദാറും നൽകിയ അന്വേഷണത്തിൽ , ചിന്നക്കനാലിൽ ആദിവാസികൾക്ക് നൽകിയ ഭൂമി കയ്യേറിയതായി പറയുന്നുണ്ടെങ്കിലും അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാനുള്ള നടപടി സംബന്ധിച്ച് യാതൊന്നും പറയുന്നില്ല. ചിന്നക്കനാൽ പ്രദേശത്ത് ഏലം നന്നായി വളരുകയും നല്ല വിളവ് നല്കുമെന്നതിനാലാണ് ഈ പ്രദേശത്തേക്ക് അന്യനാട്ടിൽനിന്നും ഏലക്കൃഷിക്കായി കൂടുതൽ ആളുകൾ എത്തിച്ചേരുന്നത് . ഇതു മുതെലെടുത്താണ് ഭൂമാഫിയ ഇവിടേ തടിച്ചുകൊഴുക്കുന്നത്. പുനരധിവാസ പദ്ധതിക്ക് വേണ്ടി അനുവദിക്കപ്പെട്ട ഭൂമിയിൽ 822 ഏക്കർ ഭൂമി ഇനിയും ആദിവാസികൾക്ക് വിതരണം ചെയ്യാനുണ്ടെങ്കിലും . ഈ ഭൂമിയും ഇവിടേ കൈയേറ്റക്കാരുടെ പിടിയിലാണ് .ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതും അവരെ കബളിപ്പിക്കുന്നതും വലിയ നിയമ ലംഘനവും ഇവർക്കെതിരെ ജാമ്യം ഇല്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്ത് ജയിൽ അടക്കാൻ നിയമമുണ്ടെങ്കിലും , പോലീസും ആദിവാസി സംഘടനകളുടെ പരാതികൾ മുഖവിലക്കെടുക്കാറില്ല .ചില പോലീസ് ഉദ്യോഗസ്ഥർ കൈയേറ്റത്തിന് കൂട്ട് നിലക്കുന്നതായുംഅരോപണം ഉണ്ട് .