ദേശീയപാത വികസനം തടയാൻ ലക്ഷ്യമിട്ടു ഭൂമി കയ്യേറ്റം മൂന്നാറിൽ ദേശിയ പാതയുടെ ഭൂമി കയറി കെ എസ് ആർ ടി സി യുടെ കെട്ടിട നിർമ്മാണം .
ദേശീയപാതക്ക് സമീപം കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ നിശിചിത ദൂരപരിധിക്കുള്ളിൽ മാത്രമേ പട്ടയ ഭൂമിയിൽ പോലും നിർമ്മാണം അനുവദിക്കൂ എന്നിരിക്കെയാണ് ദേശീയപാതയുടെ 2 മീറ്റർ വീതിയിൽ ഭൂമി കയ്യേറി കെട്ടിടം നിർമ്മിക്കുന്നത്

മൂന്നാർ | മൂന്നാർ കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപം ദേശീയപാത കയ്യേറിയാണ് കെ എസ് ആർ ടി സിയുടെ കെട്ടിട നിർമ്മാണം . ദേശിയ പാത വികസനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെട്ടിട നിർമ്മാണമെന്നാണ് ആരോപണം . മൂന്നാറിൽ 5 ഏക്കറിലധികം സ്ഥലമാണ് കെ എസ് ആർ ടി സി ക്ക് ഉള്ളത് . ഇതിൽ 20 ശതമാനത്തിലധിക ഭൂമി ഇപ്പോൾ കൈയേറ്റക്കാരുടെ പിടിയിലാണ് .കെ എസ് ആർ ടി സി ഉടമസ്ഥയിലുള്ള ഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കാതെയാണ് .ദേശീയപാത 85 ന്റെ ഭൂമി കയ്യേറി കെട്ടിടം നിർമ്മിക്കുന്നത് .
ദേശീയപാതക്ക് സമീപം കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ നിശിചിത ദൂരപരിധിക്കുള്ളിൽ മാത്രമേ പട്ടയ ഭൂമിയിൽ പോലും നിർമ്മാണം അനുവദിക്കൂ എന്നിരിക്കെയാണ് ദേശീയപാതയുടെ 2 മീറ്റർ വീതിയിൽ ഭൂമി കയ്യേറി കെട്ടിടം നിർമ്മിക്കുന്നത് .നിയമ വിരുദ്ധ നിർമ്മാണം തടഞ്ഞുകൊണ്ട് മൂന്നാർ ഗ്രാമ പഞ്ചായത്തും ദേശീയപാത വികസന അതോറിറ്റിയും നിർമാണം തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയെങ്കിലും . കെട്ടിട നിർമ്മാണം നിർത്തി വക്കരുതെന്ന് എം എൽ എ കെ എസ് ആർ ടി സി ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിപ്പോ ജീവനക്കാരെ അറിയിച്ചു .മൂന്നാറിൽ ദേശീയപാതയുടെ ഭൂമി കയ്യേറി നിരവധി നിർമ്മാണങ്ങൾ ഉണ്ട് നിയവിരുദ്ധ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനായിയാണ് കെ എസ് ആർ ടി സി യുടെ വികസനത്തിന് ഭൂമി ഉണ്ടായിട്ടും റോഡ് കയ്യേറി കെ എസ് ആർ ടി സി കെട്ടിടം നിർമ്മിക്കുന്നതെന്നാണ് ആരോപണം .
നിലവിൽ ദേശീയപാത വികസനം സർക്കാർ ഹൈകോടതിയിൽ കൊടുത്ത തെറ്റായ കൊടുത്ത സത്യവാങ്മൂലം നേര്യമംഗലം മുതൽ വാളറ വരെയുള്ള പ്രദേശത്തു തടസപ്പെട്ടിരിക്കുകയാണ് . വലിയ ട്രാഫിക്ക് കുരുക്ക് നിരന്തരം ഉണ്ടാകുന്ന മൂന്നാറിൽ ദേശീയപാതക്ക് നന്നേ വീതി കുറവാണ് ഇവിടെ റോഡ് വീ തികൂട്ടി നിർമ്മാണം നടന്നുവരികെയാണ് ദേശീയപാതയുടെ വികസനം തടസ്സപെടുത്തികൊണ്ട് കെ എസ് ആർ ടി സി ഇപ്പോൾ പുതിയ കെട്ടിട നിർമ്മാണവുമായി രംഗത്തെത്തിയിട്ടുള്ളത് .