വധശ്രമ കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്
2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് മുഹമ്മദ് ഫൈസലിന് 10 വര്‍ഷം തടവുശിക്ഷ കോടതി വിധിച്ചത്
കവരത്തി| വധശ്രമ കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ് ശിക്ഷ. മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലു പേരെയാണ് കവരത്തി ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്.വധശ്രമക്കേസില്‍ 10 വര്‍ഷം തടവ് ശിക്ഷയനുഭവിക്കണമെന്ന കരവത്തി കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിക്കും. ഉത്തരവിന് എതിരെ ഇന്ന് തന്നെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന് പറഞ്ഞു. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് മുഹമ്മദ് ഫൈസലിന് 10 വര്‍ഷം തടവുശിക്ഷ കോടതി വിധിച്ചത്.
മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭർത്താവാണ് മുഹമ്മദ് സാലിഹ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. 32 പേരാണ് കേസിലെ പ്രതികള്‍. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി. ഒരു ഷെഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ