“ലക്ഷദ്വീപ് കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് തീറെഴുതി” 806 കോടി രൂപയുടെ കടൽതീര വിനോദസഞ്ചാര പദ്ധതിക്ക് ഭൂമി 75 വർഷത്തേക്ക് പാട്ടത്തിന് നൽകി

മാലിദ്വീപ് മാതൃകയിൽ മൂന്നു ദ്വീപുകളിലായി വമ്പൻ കടൽതീര വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. 806 കോടി രൂപ ചെലവിലാണ്​ ഇവിടെ റിസോർട്ട്​ നിർമിക്കുക.

0

കൊച്ചി: ദ്വീപ് കോര്പറേറ്റുകള്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ അവശേഷിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് 75 വർഷത്തേക്ക് സ്ഥലം പാട്ടത്തിന് നൽകൺ തീരുമാനമായി .ഗുജറാത്തിലെ വമ്പൻ വ്യവസായികൾക്ക്ടൂറിസം പദ്ധതിക്ക്​ ഭൂമി വിട്ടു നൽകാനുള്ള ഉത്തരവിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. മാലിദ്വീപ് മാതൃകയിൽ മൂന്നു ദ്വീപുകളിലായി വമ്പൻ കടൽതീര വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. 806 കോടി രൂപ ചെലവിലാണ്​ ഇവിടെ റിസോർട്ട്​ നിർമിക്കുക. സ്വകാര്യകമ്പനിക്ക്​ ഒട്ടേറെ ഇളവുകൾ നൽകിയാണ്‌ ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സമിതി പദ്ധതി അംഗീകരിച്ചത്‌.

വർഷംതോറും ലൈസൻസ്‌ ഫീസിൽ 10 ശതമാനം വർധനയെന്നത്‌ അഞ്ച്‌ ശതമാനമായി കുറച്ചു.റിസോർട്ടിനായി സ്വകാര്യമേഖലക്ക്​ 15 ഹെക്ടറോളം ഭൂമി 75 വർഷത്തേക്ക്‌ വിട്ടുകൊടുക്കും. മൂന്ന്​ വർഷം കൊണ്ടാണ്​ നിർമാണം പൂർത്തിയാക്കുക. പദ്ധതിയിൽ ദ്വീപ്‌ വാസികൾക്ക്‌ നിശ്ചിതശതമാനം തൊഴിൽ സംവരണം ചെയ്യണമെന്ന്‌ മുമ്പ്‌ നിർദേശിച്ചിരുന്നു. എന്നാൽ ഈ വ്യവസ്ഥ നീക്കംചെയ്‌തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ലക്ഷദ്വീപ് സ്വകാര്യമേഖലയ്ക്ക് തീറെഴുതാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ് എന്ന ആക്ഷേപം ശക്തമാക്കുന്നതിന് ഇടെയാണ് പുതിയ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകുന്നത്. വമ്പൻ ടൂറിസം പദ്ധതികൾ ലക്ഷദ്വീപിൻ്റെ തനിമയെ തന്നെ ഇല്ലാതാക്കുമെന്ന് ആശങ്കയാണ് ദ്വീപ്നിവാസികളുടെ ആശങ്ക വലിയ ടൂറിസം പദ്ധതികൾ കൊണ്ട് ദ്വീപിൻ്റെ മുഖച്ഛായ തന്നെ മാറ്റാൻ കഴിയുമെന്നും കൂടുതൽ ദ്വീപുകാർക്ക് ജോലി നൽകാൻ സാധിക്കും എന്നുമാണ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം ക്ഷദ്വീപ് ജനത രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു. തെങ്ങിൽ നിന്നും പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ ചുമത്തുന്നതിനെതിരായാണ് സമരം .ഒരു മണിക്കൂർ നാളുന്ന മടൽ സമരവുമായി പുതിയ നിയമത്തെ ചെറുക്കുകയാണ് ദ്വീപ് ജനത. സമരം നടക്കുന്നത് വീട്ടുപടിക്കലാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സമരത്തിൽ പങ്കാളികളാകുന്നത്.

‘ലക്ഷദ്വീപ് ഖരമാലിന്യസംസ്‌കരണ നിയമം 2018’ന്റെ ചുവടുപിടിച്ചാണ് ഭരണനേതൃത്വം ഉത്തരവിറക്കിയത്. മാലിന്യ സംസ്‌കരണത്തിനായി ശാസ്ത്രീയസംവിധാനമൊന്നും ഒരുക്കാതെയാണ് ഉത്തരവ്. ഓലമടലുകൾ കത്തിക്കരുതെന്നും ഉത്തരവിൽ നിർദേശിക്കുന്നു. മടൽ കത്തിച്ചാൽ പരിസരം മലിനമാക്കിയതിന് നടപടി എടുക്കും. മടൽ ഉൾപ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാതെ ഭൂ ഉടമതന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് ഉത്തരവ്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാൽ 200 രൂപയാണ് പി ചുമത്തുക. ഈ നിയമത്തിനെതിരെയാണ് സമരം.

You might also like

-