തിരുവനന്തപുറത്ത് അഥിതിത്തൊഴിലാളികളുടെ പ്രതിക്ഷേധം പൊലീസിന് നേരെ കല്ലേറ്

കൂട്ടംകൂടിനിന്ന തൊഴിലാളികളോട് ക്യാമ്പിലേക്ക് മടങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടു

0

തിരുവനന്തപുരം: പേട്ടക്ക് സമീപം ഒരുവാതിൽക്കോട്ടയിൽ കുടിയേറ്റതൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്.ഒരുവാതില്‍കോട്ടയിലെ താത്കാലിക ക്യാമ്പിലുള്ള കുടിയേറ്റ തൊഴിലാളികളാണ് ഞായറാഴ്ച വൈകീട്ട് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. ക്യാമ്പിൽ കഴിഞ്ഞിരുന്ന 760 തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.കൂട്ടംകൂടിനിന്ന തൊഴിലാളികളോട് ക്യാമ്പിലേക്ക് മടങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.പ്രതിഷേധം അക്രമാസക്തമായി. തുടർന്നുണ്ടായ കല്ലേറിൽ പേട്ട സിഐ ഗിരിലാലിനു പരുക്കേറ്റു. ഇതിനുപിന്നാലെയാണ് പൊലീസിന് നേരേ കല്ലേറുണ്ടായത്. സംഘര്‍ഷമുണ്ടായതിന് പിന്നാലെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

തുടർന്ന് ശംഖുമുഖം എ സി ഐശ്വര്യ ദോഗ്രെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി തൊഴിലാളികളുമായി സംസാരിച്ചു..പ്രശ്നങ്ങൾ താൽക്കാലികമായി പരിഹരിച്ചതായും നാളെ രാവിലെ കരാറുകാർ ഉൾപ്പെടെയുള്ളവരോട് ചർച്ച ചെയ്യുമെന്നും എ സി പറഞ്ഞു.നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയില്ല. കൂടുതല്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ലുലു മാളിന്റെ നിർമാണവുമായി ബന്ധപ്പെട്ട 670 തൊഴിലാളികളാണ് ക്യാമ്പിൽ കഴിയുന്നത്. രണ്ട് ദിവസം മുമ്പും സ്ഥലത്ത് സമാനമായ പ്രശ്നമുണ്ടായിരുന്നു. തൊഴിലാളികൾക്ക് വേതനം അടക്കമുള്ള കാര്യങ്ങളിൽ പ്രശ്നങ്ങളില്ലെന്ന് കരാറുകാരൻ നവീൻ വ്യക്തമാക്കി.

You might also like

-