കുവൈറ്റിൽ  മലയാളി നേഴ്‌സ്  മലയാളി മരിച്ചു 

ജാബീരിയ രക്തബാങ്കിൽ നഴ്സ് ആയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് നാട്ടിൽ നിന്ന് മടങ്ങിയത്

0

കുവൈറ്റ് സിറ്റി:  മലയാളി മലയാളി നേഴ്‌സ്  കുവൈറ്റിൽ മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യൂ വാണ് മരിച്ചത്. 54 വയസായിരുന്നു ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 118 ആയി.

ജാബീരിയ രക്തബാങ്കിൽ നഴ്സ് ആയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് നാട്ടിൽ നിന്ന് മടങ്ങിയത്. മാത്തൻ വർഗീസാണ് ഭർത്താവ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ തന്നെ സംസ്കരിക്കും.കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് ബ്രിട്ടനിൽ മലയാളി ഡോക്ടർ മരിച്ചിരുന്നു. പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി‍​ ഡോ. പൂർണിമ നായരാണ് (56) മരിച്ചത്. ബി​ഷ​പ് ഓ​ക്ലാ​ൻ​ഡി​ലെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യി​രു​ന്നു.കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 947 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11975 ആയി. പുതിയ രോഗികളിൽ 256 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4126 ആയി.ഇന്ന് 6 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 88 ആയി.

You might also like

-