മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം കുഴൽനാടന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
തൃക്കുന്നപ്പുഴയിൽ വിവാദ കമ്പനിയായ സിഎംആർ ലിന് അനധികൃതമായി ഭൂമി അനുവദിക്കുന്നതിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഇടപെട്ട് എന്നാണ് മാത്യു കുഴൽനാടന്റെ വാദം. ഇതിനു പകരമായാണ് മകളുടെ കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് CMRL പണം നൽകിയിരുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്
കൊച്ചി | മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ റിവിഷൻ പെറ്റീഷനിൽ ഇന്ന് ഹൈക്കോടതിയിൽ വാദം കേൾക്കുന്നത് . മുഖ്യമന്ത്രിയും സർക്കാരും എതിർകക്ഷിളാണ്. നടന്നത് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണ്. പരിഗണിക്കും. സിഎംആർല്ലും എക്സാലോജിക്കും തമ്മിലുളള കരാർ ഇടപാടിൽ ഇരുകമ്പനികൾക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹർജിക്ക് പിന്നിലെന്നുമാണ് സർക്കാർ നിലപാട്. രാഷ്ടീയ പ്രേരിതമായ ആരോപണമാണെന്നും വിജിലൻസ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.
തൃക്കുന്നപ്പുഴയിൽ വിവാദ കമ്പനിയായ സിഎംആർ ലിന് അനധികൃതമായി ഭൂമി അനുവദിക്കുന്നതിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഇടപെട്ട് എന്നാണ് മാത്യു കുഴൽനാടന്റെ വാദം. ഇതിനു പകരമായാണ് മകളുടെ കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് CMRL പണം നൽകിയിരുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.
അതേസമയം, മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ കോടതി നേരത്തെ സമയം അനുവദിച്ചിരുന്നു. ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായാണ് ജസ്റ്റിസ് നവീൻ ചൌള അധ്യക്ഷനായ ബെഞ്ച് കേസ് ഇന്നത്തേക്ക് മാറ്റിയത്. മാസപ്പടി ഇടപാട് ആദായ നികുതി ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹര്‍ജിയില്‍ പറയുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷയും കോടതി പരിഗണിക്കും.