ലീഗിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പടനീക്കം ചെറുക്കൻ പതിവ് തന്ത്രം മെനഞ്ഞു” കുഞ്ഞാപ്പ” മലപ്പുറത്തേക്ക്

തനിക്കെതിരേയുള്ള ആരോപണങ്ങൾക്ക് ഇഷ്ടക്കാരെ ഉപയോഗിച്ച് നേരിട്ട് ശീലിച്ചിട്ടുള്ള കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഇന്ന് ശിഹാബ് തങ്ങളുടെ മകൻ വാർത്ത സമ്മേളനം നടത്തിയപ്പോൾ രംഗത്തിറക്കിയത് ഐക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഗുണ്ടാപ്പണിക്കിറങ്ങിയ ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവ് തന്നെയാണ് ,വാർത്ത സമ്മേളനം നടക്കവേ ഹാളിലെത്തിയ റാഫി ശിഹാബ് തങ്ങളുടെ മകനെ പൂരപ്പാട്ട് പാടി അധിക്ഷേപിച്ചു

0

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ ഒരുബിഭാഗം റങ്ങാത്തത്തെത്തിയതോടെ അനുനയ ശ്രമങ്ങളുതന്ത്രങ്ങളുമായി കുഞ്ഞാലികുട്ടി .പണ ഇടപാടുമായി ബന്ധപെട്ടു ഇന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പരസ്യവിമർശനവുമായി രംഗത്ത് വന്നതിന് പിന്നാലെ പി.കെ.കുഞ്ഞാലിക്കുട്ടി തലസ്ഥാനത്ത് നിന്നും മലപ്പുറത്തേക്ക് തിരിച്ചു.തനിക്കെതിരേയുള്ള ആരോപണങ്ങൾക്ക് ഇഷ്ടക്കാരെ ഉപയോഗിച്ച് നേരിട്ട് ശീലിച്ചിട്ടുള്ള കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഇന്ന് ശിഹാബ് തങ്ങളുടെ മകൻ വാർത്ത സമ്മേളനം നടത്തിയപ്പോൾ രംഗത്തിറക്കിയത് ഐക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഗുണ്ടാപ്പണിക്കിറങ്ങിയ ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവ് തന്നെയാണ് ,വാർത്ത സമ്മേളനം നടക്കവേ ഹാളിലെത്തിയ റാഫി ശിഹാബ് തങ്ങളുടെ മകനെ പൂരപ്പാട്ട് പാടി അധിക്ഷേപിച്ചു .2004ല്‍ ഐസ്ക്രീം പാര്‍ലര്‍ കേസിനു പിന്നാലെ ഇന്ത്യാവിഷന്‍ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് റാഫി.

നോട്ട് നിരോധന കാലത്ത് ചന്ദ്രിക പത്രത്തിലെത്തിയ പത്ത് കോടി രൂപയെക്കുറിച്ചുള്ള ഇഡി അന്വേഷണം രാഷ്ട്രീയവിവാദമായി മാറിയതിന് പിന്നാലെയാണ് നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരികെ പോയത്. ഹൈദരലി തങ്ങളെ ചോദ്യം ചെയ്യാൻ ഇഡി വീണ്ടും നോട്ടീസ് അയച്ചെന്ന് കെ.ടി ജലീൽ ആരോപിക്കുകയും പിന്നാലെ വിഷയത്തിൽ ഹൈദരലി തങ്ങളുടെ മകൻ പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടി ലീഗിൽ കടുത്ത വിമർശനം നേരിടുകയാണ് .

കഴിഞ്ഞ ദിവസ്സം നടന്ന ലീഗ് നേതൃ യോത്തിലും കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു ഇന്ന്പി ലീഗ് ഹൗസിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുയിന്‍ അലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്നടിച്ചിരുന്നു . “ഹൈദരലി തങ്ങള്‍ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിനു കാരണം കു‌ഞ്ഞാലിക്കുട്ടിയാണെന്ന്” മുയിൻ അലി പറഞ്ഞു. തന്‍റെ പിതാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പുതിയ വിവാദങ്ങളോടെ മാനസിക സമ്മർദ്ദം കൂടി ആകെ തകർന്ന നിലയിലാണെന്നും മുയിൻ അലി ആരോപിച്ചു. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നും അദ്ദേഹം തുറന്നടിച്ചു. ചന്ദ്രികയ്ക്കായി ഭൂമി വാങ്ങിയതിലുള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടല്‍കാടാണെന്നും മുയിന്‍ അലി പറഞ്ഞു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരങ്ങിയെന്നും തിരുത്തല്‍ വേണമെന്നും മുയിന്‍ അലി പറഞ്ഞതിനു പിന്നാലെയായിരുന്നു ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവ് അസഭ്യവര്‍ഷവുമായി കയറിവന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിനെതിരെയായിരുന്നു റാഫിയുടെ പ്രതിഷേധം

നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടില്‍ പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‍മെന്‍റ് ഡയറക്ടറേറ്റ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യാന്‍ നോട്ടീസ് വിളിപ്പിക്കുകയും ഈ വിഷയത്തില്‍ ലീഗിനതിരെ കെ.ടി ജലീല്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ലീഗിന്‍റെ അഭിഭാഷക സംഘടനാ പ്രസിഡന്‍റ് മുഹമ്മദ് ഷാ കോഴിക്കോട്ട് വിളിച്ച വാര്‍ത്താ സമ്മേളനമാണ് അത്യന്തം നാടകീയതയിലേക്ക് വഴിമാറിയത്.

ചന്ദ്രികയുടെ അക്കൗണ്ടിലത്തിയ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണെന്ന ആരോപണം തെറ്റാണെന്നും വരിസംഖ്യയായി പിരിച്ചെടുത്തതാണെന്നും ഷാ വിശദികരിക്കവെയാണ് മുയിന്‍ അലി തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞത്. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ലീഗിന്‍റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയുടെ ഫിനാന്‍സ് ഓഫീസറായി അബ്ദുള്‍ സമീറിനെ നിയമിച്ചതും കു‍ഞ്ഞാലിക്കുട്ടിയാണ്. സ്വഭാവികമായും ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുയിന്‍ അലി പറഞ്ഞു.

You might also like

-