മുത്തലാഖ്ബില്‍ചര്‍ച്ചയിലെ ലീഗ് അസാന്നിദ്ധ്യം കുഞ്ഞാലിക്കുട്ടിയോട് വിശധികാരണം തേടി

കുഞ്ഞാലിക്കുട്ടി മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ സത്കാരത്തില്‍ സംബന്ധിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് പാണക്കാട് തങ്ങള്‍ നേരിട്ട് കുഞ്ഞാലിക്കുട്ടിയോടെ വിശദീകരണം തേടിയിരിക്കുന്നത്.

0

മലപ്പുറം ;മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ ലോക്സഭയിലെ അസാന്നിദ്ധ്യം ചര്‍ച്ചയായി മാറിയതോടെ പി.കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലിം ലീഗ് രംഗത്ത്. പാണക്കാട് തങ്ങളാണ് പി കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയിരിക്കുന്നത്. ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നതിന്റെ കാരണം വ്യക്തമാക്കാനാണ് കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് തങ്ങള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടി മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ സത്കാരത്തില്‍ സംബന്ധിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് പാണക്കാട് തങ്ങള്‍ നേരിട്ട് കുഞ്ഞാലിക്കുട്ടിയോടെ വിശദീകരണം തേടിയിരിക്കുന്നത്. മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ സത്കാരത്തിന് പോയ കുഞ്ഞാലിക്കുട്ടി മുസ്ലിം സമുദായത്തെ വഞ്ചിച്ചെന്ന് ഐഎന്‍എല്ലും ഇടതുപക്ഷവും ആരോപിച്ചിരുന്നു.

ബിജെപിയുമായുള്ള ലീഗിന്റെ ഒത്തുകളിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കെ.അബ്ദുള്‍ അസീസ് പറഞ്ഞത്.നേരത്തെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിദ്ധ്യം സമുദായത്തോട് ലീഗ് ചെയ്ത അപരാധമാണെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പറയാന്‍ സമയമുള്ള ആളുകളെ മത്സരിപ്പിക്കാന്‍ ലീഗ് ഇനിയെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു

You might also like

-